0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart]

Author : Devil With a Heart Read All Parts 959

നിൽക്കാൻ മനസ്സ് സമ്മതിച്ചില്ല ...എന്‍റെ വീട്ടിലേക്ക് പോയി..

വീട്ടിലേക്ക് കയറുമ്പോ അപ്പുറത്ത് നിന്ന് ശ്രീ എന്നെ വിളിക്കുന്ന ശബ്ദം ഞാൻ കേട്ടിരുന്നു..പക്ഷെ കേൾക്കാത്ത പോലെ തന്നെ അകത്തേക്ക് കയറി..രണ്ടുവീടുകൾക്കിടയിലും ഒരു മതിൽ പോലുമില്ലാതിരുന്നതിനാൽ അവിടെ നടക്കുന്ന ഒച്ചപാടുകളെല്ലാം വീട്ടിൽ നിന്നാൽ കേൾക്കാൻ പറ്റുമായിരുന്നു…

"എന്തിനാടി കിടന്ന് കൂവുന്നെ സമയം എത്രായയെന്നറിയോ ..പോയി കിടന്നുറങ്ങടി.."ജാനിയമ്മയുടെ സ്വരം അവിടെ ഉയർന്നു കേട്ടു

"അഭിയെവിടെമ്മേ...കുറച്ച് മുന്നേ ഇവിടെ ഉണ്ടായിരുന്നല്ലോ.."ശ്രീ ജനിമ്മയോടയി ചോദിക്കുന്നുണ്ട്

"അവൻ അപ്പുറത്തേക്ക് പോയി..നീ പോയി കിടക്കാൻ നോക്ക്….കയറിപ്പോവാനല്ലേ നിന്നോട് പറഞ്ഞത്!!!…" ഡോർ തുറക്കാതെ ഞാൻ അതെല്ലാം കേട്ടുകൊണ്ട് നിക്കുമ്പോ ജാനിയമ്മ ഇത്ര ദേഷ്യപ്പെടുന്നതിന്‍റെ കാരണം എനിക്ക് മനസ്സിലായില്ല..അപ്പൊ ഞാൻ ഇറങ്ങിപോകുന്നത് ജാനിയമ്മ കണ്ടിരുന്നു എന്നിട്ടും എന്നോട് ഒന്നും ചോദിച്ചില്ല…

"ഒന്നിനും ഒരു വ്യക്തത കിട്ടണില്ലല്ലോ..."മനസ്സിൽ ഞാൻ ആലോചിച്ചു

മെയിൻ ഡോർ പൂട്ടി ഞാൻ കിടക്കാൻ പോയി..മനസ്സ് അസ്വസ്ഥമായിരുന്നു..ഉറക്കം ഏഴ് അയലത്തൂടെ പോകുന്നില്ല...തിരിഞ്ഞും മറിഞ്ഞും കിടന്നു..ഒരുപാട് നേരം കഴിഞ്ഞ് ചെറിയൊരു മയക്കം പിടിച്ചു വന്നത് അപ്പോഴാണ് എന്തോ റൂമിനുള്ളിൽ ഒരനക്കം പോലെ തോന്നിയത്..ശബ്ദം വരുന്നിടത്തേക്ക് തന്നെ നോക്കി...അപ്പോഴാണ് ഡോർ തുറന്നു കിടക്കുന്നതായി ശ്രദ്ധിച്ചത്…"ഞാൻ അത് അടിച്ചില്ലാർന്നോ"ഞാൻ എന്നോട് തന്നെ ചോദിച്ചു

ബെഡിന് അടുത്തായി സ്വിച്ച് ഇല്ല കുറച്ച് എത്തി വേണം ലൈറ്റ് ഇടാൻ ഞാൻ എത്തി വലിഞ്ഞ് സ്വിച്ചിടാൻ നോക്കിയതും പെട്ടെന്നൊരു രൂപം ചാടിയെന്റെ മുകളിലേക്ക് വീണു...ഒരു മനുഷ്യരൂപമായിരുന്നു..തലയിലേക്ക് രക്തം ഇരച്ചു കേറിയപ്പോ ഒന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായി..പെട്ടെന്നുള്ള റിയാക്ഷനായി ഞാനാ രൂപത്തിന്‍റെ കഴുത്ത് നോക്കി ശക്തിയോടെ ഒരു പിടി പിടിച്ചത്..കണ്ടു മറന്ന ഹൊറർ സിനിമകളിലെ രൂപങ്ങളൊക്കെ മനസ്സിൽ തെളിഞ്ഞു

💬 Comments

View all comments