0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart]

Author : Devil With a Heart Read All Parts 936

പറഞ്ഞു

ഞാൻ ടേബിളിൽ വെച്ച ആഹാരമെടുത്ത് ചോറിൽ ഇത്തിരി മോരുകറിയും ചമ്മന്തിയും അവളെ കൊണ്ട് തന്നെ പാത്രത്തിലേക്ക് ഇടീപ്പിച്ചു..അതെല്ലാം എന്‍റെ മടിയില്‍ നിന്ന് എഴുന്നേൽക്കാതെ തന്നെയാണ് ചെയ്തത്...

കൊറച്ച് മോരുകറിയും നല്ല എരിവുള്ള കാന്താരിമുളക് ഉടച്ച് അരച്ചെടുത്ത തേങ്ങാചമ്മന്തിയും കൂടെ നന്നായി പെരട്ടി ഒരുരുള അവളുടെ വായിലേക്ക് വെച്ചുകൊടുത്തു..അതും കണ്ടുകൊണ്ടാണ് ജാനിയമ്മ അടുക്കളയിൽ നിന്ന് പപ്പടം പൊള്ളിച്ചതുമായി വരുന്നത്

"എന്താ പെണ്ണേ നിനക്ക് ആ കസേരയിൽ ഇരുന്നൂടെ എന്തിനാ അവന്‍റെ മടിയിൽ കയറി ഇരിക്കുന്നെ..പിന്നെയാ ചമ്മന്തി അവനായിട്ട് ഉണ്ടാക്കീതാ നിനക്കല്ല!!!..നീ വേറെ പോയി എടുത്ത് കഴിക്കടി…" അവളെ ശകാരിച്ചു

"അതിനിപ്പോ കുറച്ച് ഞാൻ കഴിച്ചൂന്ന് വെച്ചൊന്നും സംഭവിക്കില്ല..അമ്മ പോയേ.." ഒരു കൂസലും ഇല്ലാതെ അവളത് പറഞ്ഞെണീറ്റ്

ടേബിളിന്‍റെ അങ്ങേ സൈഡിൽ അമ്മ കൊണ്ടുവെച്ച പപ്പടത്തിൽ നിന്നുമൊരെണ്ണം എടുത്ത് കടിച്ചു..എന്നിട്ട് നേരെ വന്ന് 'അമ്മ നിക്കുന്നതൊന്നും മൈൻഡ് ചെയ്യാതെ വീണ്ടുമെന്‍റെ മടിയിൽ തന്നെ വന്നിരുന്നു ..

അത് കണ്ട് അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന മട്ടിൽ ജാനിയമ്മ തലയാട്ടികൊണ്ട് അടുക്കളയിലേക്ക് തന്നെ പോയി

"ശ്രീ..അമ്മ പറഞ്ഞതിലും കാര്യമില്ലെ…."ഞാൻ പറഞ്ഞു തീരും മുന്നേ അവളുടെ മറുപടി വന്നിരുന്നു

"എന്ത് ചമ്മന്തി നിനക്ക് മാത്രം ആയിട്ടാണെന്നോ..? ഹോ എന്തൊരു എരിവാത്...." എരിവ് വലിച്ചുകൊണ്ടാണവൾ പറഞ്ഞത്

"ഓ അതല്ലടി കഴുതേ...ഈ മടിയിൽ ഇരിക്കണത്.. ഇരിപ്പ് അത്ര ശെരിയാണോ ..."ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു

"അതിനെന്താ ഞാൻ എന്‍റെ ചെക്കന്‍റെ മടിയിലാ ഇരിക്കണേ.." അവൾ മറ്റൊന്നും ചിന്തിക്കാതെ പറഞ്ഞു

"അത് നിനക്കും എനിക്കും മാത്രം അറിയുന്ന കാര്യല്ലേ...ബാക്കിയുള്ളവർക്ക് അങ്ങനെയല്ലല്ലോ …" അത് പറഞ്ഞപ്പോളവളുടെ മുഖഭാവം

💬 Comments

View all comments