Chapter Title : അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart]
കഴിക്കണം…"
പെണ്ണിന്‍റെ ഒരു സ്വഭാവമാണ് സ്വയം ആഹാരം കഴിക്കില്ല..ഞങ്ങൾ ആരെങ്കിലും കഴിക്കുന്നത് കാണുമ്പോഴാന്‍ അവള്‍ക്ക് വിശപ്പ് വരുന്നത് അവളെയപ്പോ നമ്മള്‍ ഊട്ടിക്കണം .. അതിനവളുടെ ആദ്യത്തെ നീക്കമാണ് ആ ആടികുഴഞ്ഞുള്ള നിപ്പും മുഖത്തെ ആ കൊഞ്ചലും...അവളെങ്ങനെ കൃത്യമായി ഈ ഭാവങ്ങളൊക്കെ മുഖത്ത് കൊണ്ടുവരുന്നു എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നൊന്നാണ് ..
മിക്കപ്പോഴും ഈ പണി എനിക്കാണ് വന്ന് വീഴുന്നത് കാരണം എല്ലാരും കൂടെ ഒരുമിച്ച് ആഹാരം കഴിക്കുമ്പോ ഞങ്ങൾ കാണില്ല..പിന്നെ ഞങ്ങൾക്ക് തോന്നുമ്പോ വന്നാണ് കഴിക്കുക..അതിപ്പോ എന്റെ വീട്ടിലാണേലും അവൾടെ വീട്ടിലാണേലും!!!
മുഖം കോട്ടിക്കൊണ്ട് കഷ്ടമുണ്ട് ഇത്തിരി വാരിത്താടാ എന്ന് കാണിച്ചപ്പോ അതിൽ ഞാൻ വീണു..
"പെണ്ണ് സമ്മയ്ക്കത്തില്ല..ആ കസേര ഇങ്ങോട്ട് തിരിച്ചിട്ടെ.."അടുത്ത് ഡൈനിങ്ങ് ടേബിളിന്റെ കസേര ചെരിച്ച് ഇടാൻ ഞാനവളോട് പറഞ്ഞു
ആ കസേര നീക്കിയിട്ടപ്പോ ഞാൻ അതിൽ ഇരുന്നു എന്നിട്ടവളെ നോക്കി
"എന്നേം നോക്കിയിങ്ങനെ മിഴിച്ചു അടയ്ക്കാമരം പോലെ നിന്നാ ഞാൻ എങ്ങനെ വാരിത്തരും ..ദേ ആ കസേര കൂടെയിങ്ങോട്ട് നീക്കിയിട്ടിട്ട് ഇരിക്ക്.." ഞാൻ കസേര ചൂണ്ടി പറഞ്ഞു
ഞാൻ പറഞ്ഞത് ശ്രദ്ധിക്കാതെ തിരിഞ്ഞിരുന്ന എന്‍റെ മടിയിൽ ഒരു സൈഡിലേക്ക് മാത്രം കാലുകളിട്ട് അവളിരുന്നു..
"ഹോ പറഞ്ഞിട്ടൊക്കെ ഇരിക്ക് പെണ്ണേ.."ഞാനവളോട് ചെറുതായി ദേഷ്യപ്പെട്ടു
"അതിനിപ്പോ എന്തിനാ നീ ദേഷ്യപ്പെടുന്നെ..ഞാൻ ഒന്ന് ഇരുന്നതല്ലേ ഒള്ളു.."അവൾ തിരിച്ചടിച്ചു
"എന്‍റെ പൊന്നുമോളെ നിനക്കത് പറഞ്ഞാൽ മനസ്സിലാവില്ല..അതൊരാണായാലെ മനസ്സിലാവൂ"..ഞാനൊന്ന് ചിരിച്ചു കൊണ്ട് ഒരു കയ്യിലിരുന്ന പ്ലേറ്റ് ടേബിളിൽ വെച്ച് ഇടത്തെ കൈകൊണ്ട് തന്നെ അവളുടെ ഇരിപ്പ് ഒന്ന് അഡ്ജസ്റ്റു ചെയ്ത് ഞാന്‍ ഒന്ന് നേരെ ഇരുന്നു
"എന്തൊരു ആശ്വാസം.."ആശ്വാസത്തോടെ ഞാന്‍
💬 Comments
View all comments