Chapter Title : അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart]
അവള്‍ ശ്രീലക്ഷ്മി 2
AVAL SREELAKSHMI PART 2 | Author : Devil With a Heart | Previous Part
...ഞങ്ങളുടെ കാര്യം അച്ഛനമ്മമാരെ അറിയിച്ചാല്‍ എന്തൊക്കെ പുകിലുകള്‍ ഉണ്ടാകുമെന്ന് ഒരെത്തും പിടിയും കിട്ടാതെ ഞാന്‍ അവളെയും മുറുക്കെ ചേര്‍ത്ത് പിടിച്ച് ആ കട്ടിലില്‍ ഇരുന്നു ....
തുടർന്ന് വായിക്കൂ……..
_________________________________
കുറച്ചു നേരം കഴിഞ്ഞപ്പോ താഴെ നിന്ന് ജാനിയമ്മയുടെ വിളി കേട്ടു
"അഭീ...ശ്രീ..വാ വന്ന് ആഹാരം കഴിക്ക്.."
ആ വിളി കേട്ടിട്ടും ശ്രീ എന്‍റെ നെഞ്ചിൽ നിന്നും അടർന്ന് മാറിയില്ല..
"ശ്രീ...ദേ അമ്മ വിളിക്കുന്നു ബാ എണീറ്റെ.."
"വേണ്ടഭീ എനിക്ക് വിശപ്പില്ല കുറച്ച് നേരം കൂടെ ഞാൻ ഇങ്ങനെ ഇരുന്നോട്ടെ പ്ലീസ് ടാ"
"ദേ പെണ്ണേ എന്‍റെ കയ്യീന്ന് നീ മേടിക്കും ഞാൻ എങ്ങും പോണില്ലലോ ഇവിടെ തന്നെ ഇല്ലേ.."
അപ്പോഴും അവളിരുന്നു ചിണുങ്ങുകയാണ്
കവിളിൽ ഒരു പിച്ചു കൊടുത്തിട്ട് അവളെയും പൊക്കി ഉന്തിത്തള്ളി താഴേക്ക് ചെന്നു
ജാനിയമ്മ ആഹാരമെടുത്ത് വെക്കുന്ന തിരക്കിലാണ്. ഞങ്ങളെ കണ്ടപ്പോ
"കഴിഞ്ഞോ രണ്ടിന്‍റെയും അടികൂടൽ..അതോ ഇനിയുമുണ്ടോ ഉണ്ടേൽ ഇപ്പൊ തീർത്തോണം.."
എന്തോ അർത്ഥം വെച്ചു സംസാരിക്കുമ്പോലെയാണെനിക്ക് തോന്നിയത്
"ജാനിയമ്മേ…. അതിലെന്തോ ഒരു അപശ്രുതിയില്ലേ…" ഒഴുക്കൻ മട്ടിൽ ഞാൻ ചോദിച്ചു
"ഒന്നുമില്ലേ ..ഞാൻ പറഞ്ഞെന്നെയുള്ളു…" ജാനിയമ്മ എന്തോ അതിലും ഒളിപ്പിച്ചെന്നെ കളിയാക്കുമ്പോലെ തോന്നി
ഞാൻ പിന്നീടൊന്നും പറയാതിരുന്ന് ടേബിളിൽ എടുത്ത് വെച്ചിരുന്ന ആഹാരം കഴിക്കാൻ തുടങ്ങി..പക്ഷെ എന്‍റെ ചുറ്റും ശ്രീ ആടികുഴഞ്ഞ് നിക്കുന്നുണ്ട്...കാര്യമെനിക്ക് പിടികിട്ടി...ഉടനെ അവളോട് ഞാൻ പറഞ്ഞു
"നടക്കൂല മോളെ നീ അമ്മയോട് പറ..എനിക്ക് സമാധാനമായി ആഹാരം കഴിക്കണം…"
പെണ്ണിന്‍റെ ഒരു സ്വഭാവമാണ് സ്വയം ആഹാരം കഴിക്കില്ല..ഞങ്ങൾ ആരെങ്കിലും കഴിക്കുന്നത് കാണുമ്പോഴാന്‍ അവള്‍ക്ക് വിശപ്പ് വരുന്നത് അവളെയപ്പോ നമ്മള്‍ ഊട്ടിക്കണം .. അതിനവളുടെ ആദ്യത്തെ നീക്കമാണ് ആ ആടികുഴഞ്ഞുള്ള നിപ്പും മുഖത്തെ ആ കൊഞ്ചലും...അവളെങ്ങനെ കൃത്യമായി ഈ ഭാവങ്ങളൊക്കെ മുഖത്ത് കൊണ്ടുവരുന്നു എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നൊന്നാണ് ..
മിക്കപ്പോഴും ഈ പണി എനിക്കാണ് വന്ന് വീഴുന്നത് കാരണം എല്ലാരും കൂടെ ഒരുമിച്ച് ആഹാരം കഴിക്കുമ്പോ ഞങ്ങൾ കാണില്ല..പിന്നെ
💬 Comments
View all comments