0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart]

Author : Devil With a Heart Read All Parts 942

സന്ധ്യ ഒരു ടീച്ചറാണ് പക്ഷെ സ്കൂള്‍ ടീച്ചറല്ല വീട്ടിൽ തന്നെ ഒരു ട്യൂഷൻ സെറ്റപ്പ് ഒക്കെയുണ്ട്..വളരെ കുറച്ചു കുട്ടികളിൽ നിന്ന് തുടങ്ങിയത് ഇപ്പൊ അത്യാവശ്യം കുറെ കുട്ടികൾ ഇവിടെ പഠിക്കാൻ വരാറുണ്ട് അമ്മയ്ക്ക് ടീച്ചിങ്ങൊരു പാഷനാണ് …

സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്ന രീതിയൊന്നും അമ്മക്കിഷ്ടമല്ല അതോണ്ട് തന്നെയാണ് ഈ ട്യൂഷൻ സെറ്റപ്പിൽ അമ്മ ഒതുങ്ങി നിക്കാൻ ശ്രമിച്ചതും ,ഞാൻ ഒറ്റമോൻ…

പിന്നെ എന്നെ കുറിച്ചു പറയുമ്പോ ശ്രീയെക്കുറിച്ചു പറയാതിരിക്കാൻ കഴിയില്ലലോ

ശ്രീലക്ഷ്മി എന്ന എന്‍റെ സ്വന്തം ശ്രീ അവളും എനിയ്ക്കൊപ്പം അതേ കോളേജിൽ ഒരേ ക്ലാസ്സിൽ..അച്ഛൻ കൃഷ്ണകുമാർ പ്രൈവറ്റ് കമ്പിനിയിലെ ഉയർന്നൊരു ഉദ്യോഗസ്ഥൻ, അമ്മയെക്കുറിച്ച് ഇനി പറയേണ്ട എന്ന് കരുതുന്നു..എങ്കിലും പറയാൻ വിട്ട കാര്യങ്ങൾ പറയാം….ജാനിമ്മയൊരു ഹൗസ്സ്വൈഫ് അല്ലകേട്ടോ...പുള്ളിക്കാരിയും ട്യൂഷൻ പഠിപ്പിക്കാൻ എന്‍റെ അമ്മക്കൊപ്പമുണ്ട്.

ഞങ്ങളുടെ അച്ഛന്മാര്‍ ബാല്യകാലം മുതലുള്ള കൂട്ടാണ് അവരെപ്പോലെ അവർ മാത്രമെന്ന് പറയേണ്ടി വരും..രണ്ടുപേരും അവരുടെ മറുപാതികളെയും കൊണ്ട് നാട് വിട്ടതാണ്..അവിടെ എന്തോ വലിയ പ്രശ്നമൊക്കെ നടന്നതായി അറിയാം ..അതിനെക്കുറിച്ച് അധികമൊന്നും അറിയില്ലെങ്കിലും ചിലതൊക്കെ അമ്മയും ജാനിയമ്മയും പറഞ്ഞ് കേട്ടിട്ടുണ്ട്..പക്ഷെ പറഞ്ഞതൊക്കെ വ്യക്തായി പറഞ്ഞിട്ടുമില്ല ...നാടിനെയും ബന്ധുക്കളെയും പറ്റി ചോദിക്കുമ്പോഴെല്ലാം അവരുടെ മുഖത്ത് ഒരുതരം ഭയവും വിഷമവും നിറഞ്ഞ ഭാവമായിരുന്നു അത് അറിയുന്നത് കൊണ്ട് കൂടുതലൊന്നും ഞാനോ ശ്രീയോ പിന്നീട് ചോദിക്കാൻ പോയിട്ടില്ല..ഇപ്പൊ ഞങ്ങൾ എല്ലാരും സന്തുഷ്ടരാണ് വെറുതെ എന്തിന് ആവശ്യമില്ലാത്ത കാര്യം എടുത്തിട്ട് അതില്ലാതാക്കണം…

.

.

.

.

.

.

****

വാട്ട്സാപ്പിലെ മെസേജുകളുടെ കൂട്ടത്തിൽ..ഒപ്പം പഠിക്കുന്ന അനുവിന്‍റെ മെസ്സേജുകൾ രണ്ടുമൂന്നെണ്ണം കൂടെയുണ്ടായിരുന്നു.. ക്ലാസ്സിലെ സാമാന്യം കാണാൻ കൊള്ളാവുന്നൊരു

💬 Comments

View all comments