Chapter Title : അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart]
പെങ്കൊച്ചാണ്..ശ്രീയ്ക്ക് ആണേൽ അവളെ കണ്ണെടുത്താൽ കണ്ടൂടാ..അനുവെന്‍റെ പിറകെയാണെന്നാണ് ശ്രീയുടെ കണ്ടുപിടിത്തം..അതിന്‍റെ പേരിൽ അവളോട് അടിയിടാൻ വരെ ശ്രീ പോയിട്ടുണ്ട് അവസാനം ശ്രീയെ അന്ന് ആ സ്പോട്ടിൽ ഞാൻ ചെന്ന് പൊക്കിയോണ്ട് അവള്‍ അനുവിനെ കൊന്നില്ലന്നെ ഉള്ളു..
ഇപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായെ..അപ്പോഴീ പിശാശിനു നേരത്തെ തന്നെ പ്രണയം അസ്ഥിക്ക്പിടിച്ചിരുന്നിരിക്കണം എന്നിട്ടവള്‍ ഇതുവരെ എന്നോട് പറഞ്ഞതുമില്ല എനിക്കാണേല്‍ അതൊട്ടു മനസ്സിലാക്കാന്‍ പറ്റിയതുമില്ല,,,പൊട്ടന്‍!!!
ആ മെസ്സേജുകളാണ് എന്നെയാ കാര്യം ഓർമ്മിപ്പിച്ചത്
"ശ്രീ…" മടിയിൽ കിടന്ന് കൊണ്ട് ഫോൺ ലോക്കാക്കി എന്‍റെ നെഞ്ചിൽ വെച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ഞാൻ വിളിച്ചു
"ഹ്മ്..?"എന്റെ മുടിയിഴകളിലൂടെ തഴുകിക്കൊണ്ട് അവളെന്നെ നോക്കി മൂളി
"അതേടി...നീ പണ്ട് നമ്മടെ കൂടെ പഠിക്കണ അനൂവായി അടിയിട്ടത് ഓർമ്മയുണ്ടോ..?"ഞാൻ ചോദിച്ചു
"അവൾടെയൊക്കെ കാര്യമിപ്പോഴെന്തിനാ പറേണേ..വൃത്തികെട്ടവൾ..."ആ പേരു കെട്ടപ്പോഴേ അവള്ക്ക് കലികയറിതുടങ്ങി
" ആദ്യം ഞാൻ പറയണ മുഴുവൻ കേൾക്കടി പെണ്ണേ...എന്നിട്ട് ബാക്കി തെറി വിളിച്ചോ.."
അവളൊന്നു നിർത്തി ബാക്കി കേൾക്കാനായി എന്നെ നോക്കി
"അന്ന് നീ അവളോട് അടിയിട്ടത് ഓർമയുണ്ടോ ഇല്ലയൊന്ന് പറ." ഞാൻ ചോദിച്ചു
"ആ ഓർമ്മകാണും…" അവൾ അലസതയോടെ പറഞ്ഞു എനിക്കത് കണ്ടപ്പോ ചിരി വന്നു
"ഹാ എങ്കിലേ എനിക്ക് നല്ല ഓർമെണ്ട്..ഞാൻ വന്നില്ലാർന്നെ നീ അവളെ കൊന്നേനെ..എന്തായിരുന്നു പെണ്ണേ നീ അവിടെ കാണിച്ചുകൂട്ടിയെ..ഓർക്കുമ്പോ തന്നെ ചിരിയാ വരണേ.."ഞാനത് പറഞ്ഞ് അവളുടെ മടിയിൽ കിടന്ന് ചിരിച്ചു
"ദേ ചെറുക്കാ..വെറുതെ കിടന്ന കിണിക്കല്ലേ എനിക്ക് ദേഷ്യം വരുട്ടോ.."അവളെന്നെനോക്കി ചൂണ്ടുവിരൽ നീട്ടികൊണ്ട് പറഞ്ഞു
അതൂടെ കണ്ടപ്പോഴെനിക്ക് ചിരി നിർത്താൻ പറ്റാത്ത അവസ്ഥയായി..പിന്നെ കിടന്ന് ചിരിച്ചപ്പോ അവളുടെ മടിയിൽ കിടന്ന
💬 Comments
View all comments