0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart]

Author : Devil With a Heart Read All Parts 945

എന്നെ തള്ളി മാറ്റി എണീറ്റ് പോകാൻ നോക്കി..ഇനിയും സീൻ വലിച്ചു നീട്ടിയാ പെണ്ണ് പിണങ്ങും..ഒന്നാത് അവൾക്ക് കണ്ടൂടാത്ത ഒരുത്തിയുടെ കാര്യം അത് പോരാഞ്ഞ് ഞാൻ അക്കാര്യം പറഞ്ഞ് ചിരിക്കേം കൂടെ ചെയ്താ കാര്യം ശുഭമായി കിട്ടും ആ റിസ്ക് എടുക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചയവളെ ഞാൻ മലർന്ന് കിടന്ന് കൊണ്ട് തന്നെ അരക്കെട്ടിൽ ചുറ്റിപിടിച്ച് അവിടെത്തന്നെ ഇരുത്തി

"പിണങ്ങല്ലേടി പെണ്ണേ..ഞാൻ വെറുതെ പറഞ്ഞതല്ലേ..സത്യത്തിൽ അതല്ല ഞാൻ പറയാമ്മന്നെ.."ഞാൻ പറഞ്ഞിട്ടും പെണ്ണ് നല്ല സീരിയസ് മൂഡിലാണ്

"ഒന്ന് കൂൾ അവ് പെണ്ണേ ഇത്ര സീരിയസ് ആവണോ..?ഞാനത് പറഞ്ഞു പതിയെ അവളുടെ നേർക്ക് തിരിഞ്ഞ് അവളുടെ വയറ്റിൽ ഒരു ഉമ്മകൊടുത്തപ്പോ പെണ്ണിന്റെ മുഖം സൂര്യനുദിക്കുമ്പോലെ തെളിഞ്ഞു..

"എന്താ നീ പറയാമ്മന്നെ..പറ കേൾക്കട്ടെ…" അവൾ ചോദിച്ചു

"അന്ന് നീയെന്തിനാ അവളുമായി അടിയിടാൻ പോയേയെന്ന് ചോദിച്ചപ്പോ നീയെന്താ പറഞ്ഞേ..അവൾടെ സ്വഭാവം ശെരിയല്ല പോലും..ഇപ്പഴല്ലേ കാര്യം പിടികിട്ടിയെ..അവളെന്നോട് ഒന്ന് അടുത്തപ്പോ നീ ഈ പരിപാടി കാണിച്ചു അപ്പൊ ഏതേലും പെമ്പിള്ളേര് എന്നെ വന്ന് പ്രൊപോസ് ചെയ്തരുന്നേൽ നീ ഇപ്പൊ ജയിലയിൽ കിടന്നേനെയാല്ലൊടി.."

"എങ്കിലേ ഞാൻ രണ്ട് കൊലക്കുറ്റത്തിനാവും ജയിലിൽ ..ഒന്നവളും മറ്റേത് നീയുമായിരിക്കും!!!"ഒന്നും ആലോചിക്കാതെയുള്ള മറുപടി കേട്ട ഞാൻ സത്യത്തിൽ ഒന്ന് ഞെട്ടി ചിലപ്പോ പെണ്ണ് ചെയ്ത് കളയും

"ദാ ഇങ്ങോട്ട് നോക്കിക്കേ..മോൻ ഇത്രേം നാൾ വായിനോക്കി നടന്നതൊക്കെ അവിടെ തീർന്നു..ഇനി അവളുമാരുടെ പിറകെയെങ്ങാനം നടക്കുന്നത് ഞാൻ കണ്ടാൽ സത്യായിട്ടും 22FK നടത്തി വിടും പറഞ്ഞില്ലെന്ന് വേണ്ട കേട്ടല്ലോ.." ഒരു ബല്ലാത്തജാതി ഭീഷണി

"പൊന്ന്മോളെ അങ്ങനെ ഒന്നും പറഞ്ഞേക്കല്ലേ വായിനോട്ടം കൂടെപിറപ്പാ അതൊക്കെ

💬 Comments

View all comments