0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]

Author : Devil With a Heart Read All Parts 374

അവള്‍ ശ്രീലക്ഷ്മി 3

AVAL SREELAKSHMI PART 3 | Author : Devil With a Heart  | Previous Part


പിറ്റേന്ന് രാവിലെ മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഉണരുന്നത്…

പുതപ്പ് തലവഴി മൂടി കിടന്ന കൊണ്ട് തന്നെ ഞാൻ ഫോൺ എടുത്തു..വെളുപ്പിന് തന്നെ ഇതാരാണെന്ന് ചിന്തിച്ചുകൊണ്ട് പേര് ശ്രദ്ധിക്കാതെ ചെവിയിലേക്ക് പിടിച്ചു

"എഴുന്നേറ്റ് വന്ന് വാതിൽ തുറക്കട…" എന്റെ പൊന്നു മാതാശ്രീയുടെ സ്വരം..

"ഹാ ദാ വരുന്ന് " അതും പറഞ്ഞ് ഞാൻ എഴുന്നേറ്റു..അവരിത്ര നേരത്തെ എത്തിയോ എന്നു കരുതി ഫോണിലേക്ക് നോക്കിയപ്പോ സമയം ഒമ്പതര കഴിഞ്ഞിരിക്കുന്നു..കോളേജിൽ പോണ കാര്യം ഓർക്കാതെ കിടന്നുറങ്ങി!!ആ ഇനിയിപ്പോ രണ്ടാമത്തെ അവർ ക്ലാസിന് കേറാം എന്നുകരുതി പോയി വാതിൽ തുറന്നു…

"എന്താടാ നിനക്കിന്ന് ക്ലാസ്സില്ലെ..സമയം ഒമ്പതര ആയല്ലോ.." വാതിൽ തുറന്ന് നേരെ നോക്കിയപ്പോ എന്റെ പ്രിയ പിതാശ്രീയുടെ ചോദ്യമെത്തി…

"ഉറങ്ങിപ്പോയി…" വേറെ കള്ളങ്ങൾ ഒന്നും വായിൽ വന്നില്ലന്നുള്ളതാണ് സത്യം!!

"ആ കിടന്ന് ഉറങ്ങടാ..ഉറങ്ങ് ഒരുത്തരവാദിത്തവും ഇല്ലാതെ ഇങ്ങനെ നടന്നോ നീ.." അമ്മയുടെ വായിൽ നിന്നും രാവിലെ തന്നെ ഒരു ഡോസ് കിട്ടിയപ്പോ ഉറക്കാമെല്ലാം മൊത്തമായി പമ്പ കടന്നു

"ഓ അമ്മാ ഒരു ദിവസം ഒരു ക്ലാസ് പോയെന്ന് കരുതി ഞാൻ തോക്കാൻ ഒന്നും പോണില്ല..രാവിലെ തന്നെ എന്നെ ഇങ്ങനെ വഴക്ക് പറഞ്ഞോളാന്ന് 'അമ്മ വല്ല നേർച്ചയും ചെയ്തിട്ടുണ്ടോ..??" അതും പറഞ്ഞ് ഞാൻ റൂമിലേക്ക് പോയി കുളിയും നനയുമൊക്കെ കഴിഞ്ഞ് കോളേജിലേക്ക് പോകാനിറങ്ങി..

വീട്ടിൽ ഒന്നും കഴിക്കാൻ ഇല്ലാത്തതോണ്ട് ശ്രീയുടെ വീട്ടിലേക്ക് പോയി..ഇന്നലെ ഉണ്ടായ പിണക്കത്തിൽ പെണ്ണ് എന്നെ കൂട്ടാതെ കോളേജിൽ പോയിരുന്നു..വളരെ വിരളമായിട്ടെ പെണ്ണ് പിണങ്ങി എന്നെ കൂട്ടാതെ പോവറുള്ളൂ..അപ്പൊ പ്രശ്നം ഇത്തിരി ഗുരുതരമാണെന്ന് മനസ്സിലാക്കി ഞാൻ ഹാളിലേക്ക് കേറി..

അവിടുന്ന് നേരെ അടുക്കളയിലേക്ക്.ചെന്ന്

"ജാനിയമ്മേ….വിശക്കുണു…"ഞാനത് പറഞ്ഞു ഒരു പ്ലേറ്റുമെടുത്ത് ഡൈനിംഗ് ടേബിളില്‍ വന്നിരുന്നു..

"ഒരു രണ്ട് മിനിറ്റ് ഇരിക്കടാ..ഇതിനൊന്ന് ആവി വരട്ടെ.." ജാനിയമ്മ അതും പറഞ്ഞ് ബാക്കി ജോലികളിലേക്ക് കടന്നു

ഞാൻ പ്ലേറ്റിൽ താളവും പിടിച്ച് ഇരുന്നു

"എന്തായിരുന്നു ഇന്ന് പ്രശ്‌നം...എന്തിനാ രണ്ടും പിണങ്ങിയെ…ഇന്നലെ കുഴപ്പമൊന്നും

💬 Comments

View all comments