Chapter Title : അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]
എന്നെ കൂട്ടാതെ കോളേജിൽ പോയിരുന്നു..വളരെ വിരളമായിട്ടെ പെണ്ണ് പിണങ്ങി എന്നെ കൂട്ടാതെ പോവറുള്ളൂ..അപ്പൊ പ്രശ്നം ഇത്തിരി ഗുരുതരമാണെന്ന് മനസ്സിലാക്കി ഞാൻ ഹാളിലേക്ക് കേറി..
അവിടുന്ന് നേരെ അടുക്കളയിലേക്ക്.ചെന്ന്
"ജാനിയമ്മേ….വിശക്കുണു…"ഞാനത് പറഞ്ഞു ഒരു പ്ലേറ്റുമെടുത്ത് ഡൈനിംഗ് ടേബിളില്‍ വന്നിരുന്നു..
"ഒരു രണ്ട് മിനിറ്റ് ഇരിക്കടാ..ഇതിനൊന്ന് ആവി വരട്ടെ.." ജാനിയമ്മ അതും പറഞ്ഞ് ബാക്കി ജോലികളിലേക്ക് കടന്നു
ഞാൻ പ്ലേറ്റിൽ താളവും പിടിച്ച് ഇരുന്നു
"എന്തായിരുന്നു ഇന്ന് പ്രശ്‌നം...എന്തിനാ രണ്ടും പിണങ്ങിയെ…ഇന്നലെ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോടാ..?"
ജാനിയമ്മ കാര്യം തിരക്കി
ഇന്നലെ അവൾ എന്‍റെ റൂമിൽ വന്നതൊന്നും പറയാൻ പറ്റാത്തതിനാൽ ഞാൻ ഒന്ന് പരുങ്ങി..
"ഓ..അ..അത് ഒന്നുല്ല ജാനിയമ്മേ…"വിക്കികൊണ്ട് ഞാൻ പറഞ്ഞു..
"ഹ്മ്…"ഒന്ന് മൂളിക്കൊണ്ട് ജാനിയമ്മ ആവി പറക്കുന്ന ചൂട് പുട്ട് പ്ലേറ്റിലേക്ക് പകർന്ന് തന്നു..
"...നീ അവളെ വിഷമിപ്പിക്കരുത്...നിങ്ങടെ രണ്ടുപേരുടെയും മനസ്സെനിക്കറിയാം...നിങ്ങൾ രണ്ടുമെന്‍റെ മക്കൾ തന്നെയാ ജനിച്ച അന്ന് മുതൽ ഒന്നിച്ചാണ് നിങ്ങൾ…."
ജാനിയമ്മ എനിക്ക് മുന്നിലെ വലതു ഭാഗത്തുള്ള ഒരു കസേരയിൽ ഇരുന്ന് എന്നെനോക്കി പറഞ്ഞു തുടങ്ങി"....അഭിമോനെ പിച്ചവെച്ച് നടന്ന കാലം മുതൽ കാണുന്നതാ നിങ്ങളെ രണ്ടിനേം..നിങ്ങടെ ഒരു ചെറിയ അനക്കം പോലും ഞങ്ങൾക്ക് മനസ്സിലാവും....അതുകൊണ്ട് എന്തൊക്കെ ഒളിച്ചാലും ഞങ്ങൾ അമ്മമാർക്ക് അത് മനസ്സിലാവും... ഒരു ജീവിതകാലം മുഴുവൻ നിനക്കവളും അവൾക്ക് നീയുമായി സന്തോഷത്തോടെ ഇരിക്കണം എന്ന ആഗ്രഹം മാത്രമേ ഉള്ളുവെനിക്ക്...എന്നാൽ ഈ പ്രായത്തിൽ പലതും എടുത്തുചാടി തീരുമാനിച്ചാൽ ചിലപ്പോൾ നിങ്ങൾ കരുതുംപോലെ ഒന്നുമായിരിക്കണമെന്നില്ല കാര്യങ്ങൾ സംഭവിക്കുന്നത്….അതുകൊണ്ട് എന്ത് തീരുമാനവും ഒരായിരം തവണ ചിന്തിച്ച് ചെയ്യ..."അത് പറഞ്ഞു ജാനിയമ്മ എഴുന്നേറ്റ് തിരികെ പോയി കറി എടുത്ത് വന്നെന്‍റെ പ്ലേറ്റിലേക്ക്
💬 Comments
View all comments