0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]

Author : Devil With a Heart Read All Parts 891

ചിരിച്ചു..

അനുവും കാന്റീനിലുള്ള അത്യാവശ്യം ആൾക്കാരുമത് കേട്ടിരുന്നു..

കേട്ടയുടനെ അനു എന്നെ തള്ളിമാറ്റി നേരെ ചെന്ന് ഹരിയുടെ കരണം പുകച്ചൊരടിയും കൊടുത്തിരുന്നു എല്ലാം നിമിഷങ്ങൾക്കകം നടന്നു..

"എടീ…" എന്നലറിക്കൊണ്ടവൻ അവൾക്ക് നേരെ കയ്യും വീശിക്കൊണ്ട ചെന്നപ്പോഴേക്കുമവന്‍റെ കയ്യിലെന്‍റെ പിടി വീണിരുന്നു…

"പെണ്ണുങ്ങളോടാന്നോടാ പോർക്കെ അഭ്യാസം കാണിക്കുന്നെ.."

അത് ചോദിച്ചവനെ പിടിച്ച് തള്ളി മാറ്റി

"ദേ പിള്ളേരെ..ഇവിടെക്കിടന്ന് വല്ല പ്രശ്നവും ഉണ്ടാക്കിയ പ്രിൻസിപ്പാൾ നെ അറിയിക്കും കേട്ടല്ലോ..!!! " കാന്റീൻ ലെ ഒരു ചേച്ചി വന്ന് പറഞ്ഞപ്പോ സീനൊഴിവാക്കി നിന്നെ ഞാൻ എടുത്തോളാടാ എന്നൊരു നോട്ടവും നോക്കി ഹരി അവിടെ നിന്നും പോയി..

ഞാനും അനുവും അടുത്ത പീരിയഡ് ആവും വരെ കോളേജിലെ പാർക്കിലേക്ക് ചെന്നിരുന്നു...അവിടിവിടെയായി ക്ലാസ് കട്ട് ചെയ്ത് വന്നിരിക്കുന്ന പ്രണയ ജോഡികളും വെറുതെ കാറ്റുകൊള്ളാനും കുറച്ചുപേര്‍ ഇരിപ്പുണ്ട്

ഞാനുമവളും അവിടെയുള്ളൊരു സ്റ്റോണ് ബെഞ്ചിൽ പോയിരുന്നു..

"എന്തായാലും നന്നായനൂ.."

"എന്താടാ..?"

"അല്ല..അവനിട്ടു പൊട്ടിച്ചതെ..എനിക്കങ്ങോട്ടുഷ്ടപ്പെട്ടു..എന്തായിരുന്നു ശബ്ദം 'പഠക്കെ'...നന്നായൊള്ളു.."

"പിന്നെ അനാവശ്യം പറഞ്ഞ കേട്ടൊണ്ട് നിക്കാൻ എന്നെക്കൊണ്ട് പറ്റില്ലട.."

"പക്ഷെ അവനോടൊക്കെ ഇങ്ങനെ ചെയ്യുമ്പോ നീ സൂക്ഷിക്കണം..അവനാന്നെ മൊത്തത്തിൽ റോങ്ങാ..എന്തോ ചെയ്യുവെന്ന് പറയാനൊക്കത്തില്ല.."

"ഓ...അവനൊന്നും എന്നെയൊന്നും ചെയ്യാൻ പോണില്ലട.."

"ഏ..അതെന്താ നിനക്ക് കൊമ്പൊണ്ടോ.."

ആകെയൊരു സംശയത്തിൽ ഞാൻ ചോദിച്ചു

"കൊമ്പൊന്നുവില്ല പക്ഷെ അവനെന്നെ ഒന്നും ചെയ്യില്ല!!!.."

ഫോണിലേക്ക് നോക്കിയിരുന്നാണ് അവളത് പറഞ്ഞത്

"അതാ..ചോദിച്ചേ എന്താ കാരണോന്ന്..??"

അവളന്നേരം അവളുടെ ഫോൺ എടുത്തെന്‍റെ നേരെ നീട്ടി..ഞാനത് വാങ്ങി സ്ക്രീനിൽ നോക്കിയപ്പോ..കരാട്ടെ യൂണിഫോമിൽ കാലുകളുയർത്തി സൈഡ് കിക്ക് ചെയ്യുന്നൊരു പെണ്കുട്ടി..

"..നീ കരാട്ടെ ഒക്കെ പഠിച്ചിട്ടുണ്ടോ??"

"പഠിച്ചിട്ടുണ്ട്..ഇപ്പൊഴും പഠിക്കുന്നുമുണ്ട്…"

"ആഹാ കൊള്ളാലോ..ഇതൊക്കെ പുതിയ

💬 Comments

View all comments