Chapter Title : അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]
അറിവണല്ലോ…"
"എന്തൊക്കെ അറിയാൻ കിടക്കുന്നു നീ.."
"..അതിലെന്തോ പന്തികേടില്ലേ??.."
അവളോടതു ചോദിച്ചപ്പോൾ
"ഏയ് എന്ത് പന്തികേട്"
അനുവുമായി മുന്നേ തന്നെ കൂട്ടാവേണ്ടതായിരുന്നു എന്നെനിക്കു തോന്നി തുടങ്ങി, ഫോണിലേക്ക് നോക്കിയിരിക്കുന്ന അവളെ നോക്കി ഞാൻ വിളിച്ചു
"അനൂ.."
"പറയട…"
"എടൊ സോറി.."
"എഹ്..എന്തിന്..?"
"അല്ല..ഇത്രേം നാൾ ആയിട്ട് താൻ എന്നെ നല്ലൊരു ഫ്രണ്ട് ആയി കണ്ടിട്ടും ഞാൻ അത് കണ്ടില്ലെന്ന് പറഞ്ഞു നടന്നു..ഇപ്പൊ അതിലെനിക്ക് കൊറച്ച് വിഷമം ഒക്കെ തോന്നിണ്ട് ട്ടാ…"
"ഹാ..കൊള്ളാം ഇത് ലച്ചു കേൾക്കേണ്ട..നിന്നെ കൊല്ലും.."അതു പറഞ്ഞവൾ ചിരിച്ചു..
രണ്ടു സ്റ്റോണ് ബെഞ്ചുകൾ അടുത്തടുത്ത് കിടന്നിരുന്നിടത്താണ് ഞങ്ങൾ ഇരുന്നത് അതിൽ..അനുവിന് എതിരെയായി കിടന്ന ബെഞ്ചിൽ ഞാനെണീറ്റ് മാറി ഇരുന്നു
എന്നിട്ടവളുടെ കയ്യീന്ന് ഫോണ് പിടിച്ച് മാറ്റി വെച്ചിട്ട് അവളുടെ കൈകൾ കൂട്ടി പിടിച്ച് ഞാൻ പറഞ്ഞു
"എടോ..അവളൊരു പാവമാണ് സ്നേഹിച്ചാൽ ജീവൻ കളയുന്നൊരുത്തിയ..അവളെ ഞാൻ പറഞ്ഞ് മനസ്സിലാക്കാം..നീയിനി അവളെ എരികേറ്റണ പരിപാടി ഒന്നും ചെയ്യരുത്..എനിക്കീ കോളേജിൽ അധികം ഫ്രണ്ട്സൊന്നുമില്ല..ആ ഒരൊഴിവിലേക്ക് തന്നെ കൂട്ടുന്നതിൽ വിരോധമൊന്നുമില്ലെന്ന് കരുതിയെക്കുവാ കേട്ടോ..."
അനു അപ്പോഴുമൊരു ചെറിയ ചിരിയുമായി എന്നെ നോക്കി ഇരിക്കുകയാണ്..
"എടാ...നീ എന്ത് ചെയ്താലുമിനി അവൾക്കെന്നെ ഇഷ്ടപ്പെടില്ല അവൾക്കത്രയ്ക്കുണ്ട് എന്നോട് ദേഷ്യം.."
"അനൂ താനിങ്ങനെ നെഗറ്റീവ് അടിക്കല്ലേ ഞാനല്ലേ പറയണേ.. അവളെ നിന്നേം ഫ്രണ്ട്‌സ് ആക്കുന്ന കാര്യം ഞാനേറ്റു..നീയിപ്പോ എന്‍റെയൊപ്പമൊന്ന് നിന്നാൽ മാത്രം മതി…!!"
കുറച്ചുനേരം അവളൊന്നും മിണ്ടാതെ ഇരുന്നിട്ട് എന്‍റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു
"അവസാനം ഇതൊരു തലവേദന ആവരുത് പറഞ്ഞേക്കാം..!!"
"ഒരു പ്രശനോമുണ്ടാവില്ല പ്രോമിസ്.."ഞാനവളുടെ കയ്യിൽ മുറുകെ പിടിച്ച് പറഞ്ഞു
"അതെല്ലാം അവിടെ നിക്കട്ടെടാ..നീ
💬 Comments
View all comments