0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]

Author : Devil With a Heart Read All Parts 895

ജാനി…"

"നീ ഒന്ന് ചുമ്മാതിരിക്ക് സന്ധ്യേ ചെക്കനെ മാത്രം വഴക്ക് പറയണ്ട ഇവളെന്തെങ്കിലുമൊക്കെ ഒപ്പിച്ചു കാണും.."

"ആ ഇനിയിപ്പോ അങ്ങനെ പറ...ദെ ആ ഇരിക്കുന്ന മനുഷ്യന്‍റെ മോനായൊണ്ട് പറയല്ല..ഇത്തിരി കുരുത്തക്കേട് അവന് കൂടുതലാ…" പഴയ ടൂ സ്ട്രോക്ക് എൻജിൻ വണ്ടിയിലെന്തോ പണി ചെയ്തുകൊണ്ടിരുന്ന ഭർത്താവ് രാജീവിനെ നോക്കി സന്ധ്യ പറഞ്ഞു

"ഹഹ...ശോ...അതൊരു പാവമല്ലേ മോളെ..എന്തായാലും നിന്‍റെയത്രെമൊന്നും ആ ഇരിക്കുന്ന പാവത്തിന് ഉണ്ടാവില്ല…"ജാനി ആദ്യമൊന്ന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു

ആ സംസാരത്തിനിടക്ക് രണ്ടുപേരും ജാനിയുടെ വീടിന് മുന്നിലുള്ള ചെറിയൊരു പൂന്തോട്ടത്തിൽ ചെടികളെ പരിപാലിക്കുന്ന പണിയിലേർപ്പെട്ടു..

സന്ധ്യ ഒരു റോസാ ചെടിയുടെ മുൻപിൽനിന്ന് അതിലെ നല്ല ചുമപ്പ് നിറമുള്ളൊരു ഒരു റോസാപ്പൂവിൽ തഴുകി ജാനിയോടായി പറഞ്ഞു "നിനക്കോർമയുണ്ടോ ജാനി…"

"എന്താടീ…?" മറ്റെന്തോ ജോലിയിലായിരുന്ന ജാനി തിരക്കി

"...അന്ന് രാജീവേട്ടൻ എനിക്കിത്പോലൊരു ചുമന്ന റോസാപ്പൂവ് തന്നെന്നെ പ്രൊപ്പോസ് ചെയ്തത്…" സന്ധ്യ അത് പറയുമ്പോ കഴിഞ്ഞുപോയ നല്ല നിമിഷങ്ങൾ ഓർത്ത് അവരുടെ മുഖത്തൊരു ചെറിയ നാണം കലർന്ന ഭാവം വന്നുകൂടിയിരുന്നു

"പിന്നേ അങ്ങനെയൊക്കെ മറക്കാൻ പറ്റ്വോ...അന്ന് നീ തലകറങ്ങി വീണില്ലെന്നെ ഉള്ളൂ…"അത് പറഞ്ഞ് ജാനി ചിരിച്ചു

"..അത് പിന്നെ പെട്ടെന്ന് ഒരു ദിവസം വന്ന് 'എനിക്ക് സന്ധ്യേനെ ഇഷ്ടാണ് കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്' ന്ന് പറഞ്ഞൊരു പൂവും തന്നോരൊറ്റ പോക്കായിരുന്നില്ലേ ആ മനുഷ്യൻ………..അന്ന് എനിക്ക് എന്തോരം സന്തോഷയിരുന്നൂന്ന് അറിയൊ നിനക്ക്.."

സന്ധ്യ അത് പറയുമ്പോ വല്ലാത്ത ഒരു സന്തോഷം അവരുടെ മുഖത്ത് ഉണ്ടായിരുന്നെന്ന് ജാനിക്ക് മനസ്സിലായി

"എന്തേ ഇപ്പൊ സന്തോഷത്തിനെന്തേലും കുറവുണ്ടോ…?"ജാനിയുടെ ചോദ്യം

"ഒരു കുറവുമില്ല സന്തോഷം മാത്രേ ഉണ്ടായിട്ടുള്ളൂ..സ്നേഹിച്ചിട്ടെ ഉള്ളൂ എന്നെ....

💬 Comments

View all comments