0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]

Author : Devil With a Heart Read All Parts 896

ഇതുപോലെ ഒരാളും സ്നേഹിച്ചിട്ടില്ല...മറ്റൊരു സ്നേഹവും അതിനിനി പകരവുമാവില്ല... " അത് പറഞ്ഞു മുഴുവിച്ചപ്പോഴേക്കും സന്ധ്യയുടെ കണ്ണിൽ കണ്ണീരുപൊടിഞ്ഞിരുന്നു..

"സന്ധ്യേ...സന്ധ്യേ എന്തിനാ നീ കരയണേ...ശേ ഇപ്പൊ ഇവിടെയെന്താ ണ്ടായെ കരയാനുമ്മേണ്ടി.."ജാനി സന്ധ്യയുടെ കണ്ണുനീര് തുടച്ചിട്ട് ചോദിച്ചു

"ഏയ് ഒന്നുല്ല…" സന്ധ്യ ജാനിയോട് അങ്ങനെ പറഞ്ഞുവെങ്കിലും...രാജീവേട്ടൻ തന്നോട് പലപ്പോഴായി സൂചിപ്പിച്ച ചില കാര്യങ്ങൾ മനപ്പൂർവം സന്ധ്യ മറച്ചുവെച്ചു

"ഏയ്...എന്തോ കാര്യമില്ലാതെ നീ ഇത്ര വിഷമിക്കില്ലലോ…?" ജാനി വീണ്ടും ചോദിച്ചു

"ഇത് സന്തോഷം കൊണ്ട് കരഞ്ഞതാണ്.."

രണ്ടുപേരും അവരവരുടെ വീട്ടിലേക്ക് പോയിരുന്നു…

ശ്രീയുടെ ഫോൺ നിർത്താതെ റിങ്ങ് ചെയ്യുന്നത് കേട്ടാണ് ജാനി ശ്രീയുടെ റൂമിലേക്ക് വരുന്നത്..

"പെണ്ണേ...നിന്‍റെ ഫോൺ അടിക്കുന്നത് കേൾക്കാൻ മേലെ നിനക്ക്?… എത്ര നേരമായി അത് കിടന്നടിക്കുന്നു…" കട്ടിലിൽ കമഴ്ന്ന് കിടക്കുന്ന ശ്രീയോടായി ജാനിയമ്മ ചോദിച്ചു

ശ്രീലക്ഷ്മി അത് ഗൗനിക്കാതെ മുഖം തിരിച്ചു കിടന്നു..

ഫോൺ വീണ്ടും റിങ്ങ് ചെയ്തു കൊണ്ടിരുന്നു..ശ്രീ അത് നോക്കാതെ കിടക്കുന്നത് കണ്ട് ജാനി റൂമിലേക്ക് കയറി ഫോൺ എടുത്തു…

"പെണ്ണേ അഭിമോനാണല്ലോ...നീയെന്താ എടുക്കാഞ്ഞത്…" അത് പറഞ്ഞു കൊണ്ട് തന്നെ ജാനി ആ കാൾ അറ്റന്റ് ചെയ്തു

"..ഹലോ...മോനെ ജനിയമ്മയാടാ അവളിങ്ങ്‌ എത്തിയല്ലോ..നീയെവിടെയാ…"ഇങ്ങോട്ടുള്ള മറുപടിക്ക് മുൻപേ അവർ അങ്ങോട്ട് പറഞ്ഞു

മറുവശത്ത് നിന്നും അഭിയുടെതല്ലാത്ത ശബ്ദം കേട്ടപ്പോൾ ജാനി പെട്ടെന്ന് നിർത്തിയിട്ട്…."ഹാലോ അഭിമോനല്ലേ...പിന്നെ ആരാ ഇത്...അവനെവിടെ…?"

"എ...എ...എന്താ…."?

"അയ്യോ മോനേ...എവിടെയാ അവൻ……"ജാനി അലറിവിളിച്ചു കരഞ്ഞുകൊണ്ടിരുന്നു

"അമ്മേ എന്താമ്മേ...എന്തിനാ കരയണെ…."അമ്മയുടെ കരച്ചിൽ കേട്ടതും ശ്രീ ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു അമ്മയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി അവൾ സംസാരിച്ചു…

"ഹലോ...ഇതാരാ സംസാരിക്കുന്ന അഭിയെവിടെ…?

മറുതലയ്ക്കൽ :

💬 Comments

View all comments