Chapter Title : അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]
ഈ ഫോണിന്റെ ഓണറിന്….ആൾക്കു ചെറിയൊരു ആക്സിഡന്‍റെ സംഭവിച്ചിട്ടുണ്ട്..പേടിക്കണ്ട ആളിനെ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്….ഇവിടെ മന്നേറ്റി ജങ്ഷനീന്ന് ഒരു 2 കിലോമീറ്റർ മാറിയായിരുന്നു അപകടം
അത്രയും കെട്ടപ്പോഴേക്കും ശ്രീയ്ക്ക് തല കറങ്ങുമ്പോലെ തോന്നി...ആവശ്യമില്ലാത്ത ഒരുപാട് ചിന്തകൾ അവളുടെ മനസ്സിലേക്ക് വന്നുവെങ്കിലും..അവനൊന്നും സംഭവിക്കില്ലെന്ന് ശക്തമായ ഒരു തോന്നൽ അതിനെയെല്ലാം കെടുത്തികളഞ്ഞു..പക്ഷെ ഇന്നത്തെയൊരു ദിവസം അവനോടൊരക്ഷരം മിണ്ടിയിട്ടില്ല എന്നുള്ളത് അവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു…
ആ വാർത്ത അറിഞ്ഞിട്ടും അവൾ കരഞ്ഞില്ല...അവനൊന്നും സംഭവിക്കില്ല...എവിടെയോ ഒരു വെള്ളിവെളിച്ചം അവൾക്ക് പ്രതീക്ഷ കൊടുത്തുകൊണ്ടിരുന്നു..പക്ഷെ അവൾ വല്ലാതെ മൂകയായിരുന്നു…
വർത്തായറിഞ്ഞ സന്ധ്യ അലമുറയിട്ട് കരഞ്ഞു.. വല്ലാതെ ഭയന്നുപോയിരുന്നെങ്കിലും രാജീവ് തന്നാലാവും വിധം അയാൾ ഭാര്യയെ സമാധാനിപ്പിച്ചു…
അഭിനവിനെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിൽ അവർ മൂന്നുപേരുമെത്തി...ഐ സി യൂവിലായിരുന്നു അവനൻ…ബോധം തെളിഞ്ഞിരുന്നില്ല...തലക്കുള്ളമുറിവിൽ നിന്നും ബ്ലഡ് ലോസ്സ് ഉണ്ടായി...കാലിനും പരിക്കു പറ്റിയിരുന്നു പിന്നെ കുറച്ചു മുറിവുകളും സംഭവിച്ചിട്ടുണ്ടായിരുന്നെന്നും ..കുറച്ചു മണിക്കൂറുകൾ കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്ന് ഡോക്ടർ അവരെ അറിയിച്ചു..
കൃഷ്ണകുമാർ വിവരമറിഞ്ഞ് ഹോസ്പിറ്റലിലെത്തി…
"രാജീവെ...എന്താടാ പറ്റിയെ..എങ്ങനെയാ…" മകന്‍റെ അപകടം വിവരം അവശനാക്കിയ അച്ഛൻ രാജീവിനോടായി അയാൾ ചോദിച്ചു
"...എടാ എന്‍റെ മോൻ...അവനെ ഇവിടെ സമയത്ത് എത്തിച്ചിരുന്നില്ലെങ്കിൽ അവനിപ്പോ……." ആ അച്ഛന്‍റെ വാക്കുകൾ പാതിമുറിഞ്ഞു….
"എന്തോന്നാടാ നീ ഈ കാണിക്കുന്നെ...ഇങ്ങനെ വിഷമിക്കാതിരിക്ക് നീ… സന്ധ്യക്ക് ധൈര്യം കൊടുക്കേണ്ടത് നീയല്ലേ..നീ വന്നേ…"
കൃഷ്ണകുമാർ രാജീവിനെ ചേർത്ത് പിടിച്ച് നടക്കൻ തുടങ്ങി
"...ആട്ടെ ഡോക്ടറെ കണ്ടോ നീ..എന്താ പറഞ്ഞേ ഡോക്ടർ…"
"..കണ്ടു...തലക്ക് പരിക്ക് ഉണ്ട് ബ്ലഡ് ലോസ്സ് ഉണ്ടായിരുന്നു...ബോധം തെളിഞ്ഞിട്ടില്ലടാ അവന്…"മകനെക്കുറിച്ചുള്ള ചിന്ത ആ മനുഷ്യനെ വല്ലാതെ അലട്ടി
"അവനൊന്നും വരില്ലടാ സന്ധ്യയെ അശ്വസിപ്പിക്കേണ്ട
💬 Comments
View all comments