0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]

Author : Devil With a Heart Read All Parts 901

പോയി.

.

.

.

.

.

.

ഹോസ്പിറ്റലിൽ ആറാം ദിവസം പകൽ

കണ്ണിലേക്ക് വെളിച്ചം അരിച്ചു കയറുമ്പോലെ..ശരീരമാകെ വേദന..തലക്ക് വലിയൊരു ഭാരം കയറ്റി വെച്ചിരിക്കുന്നപോലെ ഇടത് കാല് അനക്കാൻ കഴിയുന്നില്ല…

ഞാൻ പതിയെ കണ്ണുകൾ തുറന്നു ആകെ മരുന്നിന്‍റെ ഗന്ധം..ഹോസ്പിറ്റൽ മുറിയിലാണെന്ന് മനസ്സിലായി അധികമായി കണ്ണും തുറക്കാൻ കഴിയുന്നില്ല.. അടുത്തായി വലതുവശം ബെഡിൽ തലവെച്ച് ആരോ ഉറങ്ങുന്നുണ്ട്….ശ്രീ….ശ്രീയാണ്..അപ്പുറത്ത് അമ്മമാർ രണ്ടുപേരും കട്ടിലിൽ ഇരുന്ന് ഉറങ്ങുന്നുണ്ട്.... ഞാൻ കാരണം നേരെ ചുവ്വേ ഉറങ്ങാൻ പോലും പറ്റിക്കാണില്ല...

അച്ഛന്മാരെ രണ്ടുപേരെയും അവിടെ കണ്ടില്ല..

ഇടത് തോളിൽ വലിയ കെട്ടുണ്ട് വലതു കൈ അവിടിവിടെയായി മരുന്ന് വെച്ച് ഡ്രെസ്സ് ചെയ്തിട്ടുണ്ട്..

ഞാൻ പതിയെ വലത് കൈ എടുത്ത് ശ്രീയുടെ തലയിലൂടെ തലോടിക്കൊണ്ടിരുന്നു..."പാവം പെണ്ണ്!!.."

പതിയെ ഞാൻ അവളെ മുടിയുടെ തലോടികൊണ്ടിരുന്നു...നല്ല ഉറക്കത്തിലായിരുന്നു അവൾ

അപ്പോഴാണ് റൂം തുറന്ന് അച്ഛൻ അകത്തേക്ക് വന്നത്

ഉണർന്നിരിക്കുന്ന എന്നെ അച്ഛൻ കണ്ടു

വേഗം എന്‍റെ അടുത്തേക്ക് ഓടി വന്ന് എന്‍റെ മുടിയിലൂടെ കൈകൾ ഓടിച്ചിട്ട് നെറുകയിൽ ഒരു ചെറിയൊരു ഉമ്മ തന്നു..സാധാരണ അങ്ങനൊരു രീതി അച്ഛന്‍റെ അടുത്തു നിന്നും ഉണ്ടാവാറില്ല...ഇതിപ്പോ ജീവനോടെ തിരികെ കിട്ടിയതിന്റെ സന്തോഷമാവും…

"അച്ഛാ...എത്ര... ദിവസമായി..ഇവിടെ..?"

"ഇന്ന് കൂടെ കൂട്ടി ആറ് ദിവസം...ഡോക്ടർ പറഞ്ഞിരുന്നു മരുന്നിന്‍റെ സെഡേഷൻ കൂടി ആണെന്ന്…"അച്ഛൻ എന്നോടായി പറഞ്ഞിട്ട് അമ്മയെ ഉണർത്താനായി പോയപ്പോൾ

ആരേം ഉണർത്തണ്ട അവര് ഉറങ്ങട്ടെയെന്ന് അച്ഛനോട് ഞാൻ പറഞ്ഞു

അപ്പോഴേക്കും ചെറിയ ഒരു ഞരക്കത്തോടെ ശ്രീ ഉണർന്നു..അവൾ പതിയെ കണ്ണു തുറന്നപ്പോ അവളുടെ മുടിയിൽ തഴുകി ഇരിക്കുന്ന എന്നെയാണ് കണ്ടത്..

അവൾ

💬 Comments

View all comments