Chapter Title : അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]
ഞെട്ടിപിടഞ്ഞ് എണീറ്റ് "അഭീ…!!!!" എന്ന് വിളിച്ച് എന്നെ അവൾ കെട്ടിപ്പിടിച്ചു….
പെട്ടെന്നുള്ള നീക്കം ആയതിനാൽ എനിക്ക് ശരീരം അല്പം വേദനിച്ചുവെങ്കിലും ജീവനായി കാണുന്നവരെ ഹൃദയത്തോട് ചേർത്ത് നിർത്തുമ്പോ എന്ത് വേദനയും നമ്മൾ മറക്കുമെന്ന് പറയുന്നതെത്ര സത്യമാണെന്ന് ഞാൻ മനസ്സിലാക്കിയ നിമിഷങ്ങൾ...നെഞ്ചിലവളുടെ കണ്ണുനീരിന്‍റെ നനവ് അറിഞ്ഞപ്പോ പതിയെ ആ പാറി പറന്നു നടക്കുന്ന ആ മുടിയിഴകളിൽ തഴുകി..
"ശ്രീ….എന്താപ്പോ നീ കരയാനുമ്മേണ്ടിയുണ്ടായെ...ഞാൻ ചത്തിട്ടില്ലടി…"
അത് പറഞ്ഞപ്പോഴേക്കും കരഞ്ഞു കലങ്ങിയ കണ്ണുകൾ ഉയർത്തി എന്നെ നോക്കി ആ മുഖത്ത് ദേഷ്യം നിറച്ച്.."ദേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ വയ്യാണ്ടിരിയ്ക്കാ ന്നൊന്നും ഞാൻ നോക്കില്ലാട്ടോ…"
ഇതിനിടയ്ക്ക് അച്ഛൻ അമ്മയെ ഉണർത്തിയിരുന്നു..കൂടെ ജാനിയമ്മയും ഉണർന്നു..ഞാൻ ഉണർന്നിരിക്കുന്നത് കണ്ട് അവരോടിവന്നെന്റെയടുത്ത് വന്ന് രണ്ടമ്മമാരും ഉമ്മകൾ തരാൻ തുടങ്ങി..എന്‍റെ മാതാശ്രീ..കരഞ്ഞു കുളമാക്കിയിട്ടുണ്ട്…
"എന്‍റെയമ്മേ...എന്തിനായിങ്ങനെ കരയണേ….?" മരുന്നിന്‍റെ ക്ഷീണം നന്നായി ശരീരത്തിന് അനുഭവപ്പെടുന്നുണ്ട് എന്‍റെ ശബ്ദത്തിന് തീരെ ബലമുണ്ടായിരുന്നില്ല…
ഒരു വശത്ത് അമ്മയും മറുവശത്തായി ജാനിയമ്മയും നിൽപ്പുണ്ട്..ഞാൻ നോക്കിയപ്പോ ജാനിയമ്മയുടെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു..
"....എന്‍റെ... ജാനിയമ്മയും... കരയാണോ..?"
"ജന്മം തന്നില്ലെങ്കിലും അവളും നിന്‍റെ അമ്മയല്ലേ മോനെ..." കണ്ണുനീര് സാരിതലപ്പ് കൊണ്ട് തുടച്ചുകൊണ്ട് എന്‍റെയമ്മയാണത് പറഞ്ഞത്
" ഇങ്ങനെ സ്‌നേഹിക്കാൻ ആളുകളുള്ളപ്പോ അങ്ങനെയങ്ങ് പോവോ...."അത് പറഞ്ഞ് ചെറുതായി ഞാനൊന്നു ചിരിച്ചു
"എന്തൊക്കെയാ അഭീയീ പറയണേ..!!!" അമ്മതന്നെ മറുപടി തന്നു..
"സന്ധ്യേ ഞാൻ ഡോക്ടറിനെ ഒന്ന് അറിയിച്ചിട്ട് വരാം.." എന്ന് പറഞ്ഞ് അച്ഛൻ പുറത്തേക്ക് പോയ്
കയ്യിൽ ഒരു ചെറിയ നനവ് അറഞ്ഞു നോക്കിയപ്പോ എന്‍റെ കൈകളിലേക്ക് മുഖം അമർത്തി കമഴ്ന്ന് കിടക്കുന്നുണ്ട്
ഞാൻ പതിയെ അനക്കിയപ്പോൾ അവൾ മുഖമുയർത്തിയെന്നെ നോക്കി... കരഞ്ഞു
💬 Comments
View all comments