Chapter Title : അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]
പറയുന്നത് മാത്രം കേട്ട് ഞാൻ ആഹാരം കഴിച്ചു…
"...അവളെക്കാൾ നന്നായി കാര്യങ്ങൾ മനസ്സിലാക്കാൻ അഭിമോനാവുമെന്ന് തോന്നിയത്കൊണ്ടാ ഇപ്പൊ മോനോടിത് ഞാൻ പറഞ്ഞത്….ആദ്യം രണ്ടുപേരും ഒന്ന് സെറ്റിൽ ആവണം രണ്ടുപേരും സ്വയം കാര്യങ്ങൾ നോക്കാൻ പ്രാപ്തരാവണം..ഒരു ജോലിയൊക്കെ ആവുമ്പോ താനെ കാര്യപ്രാപ്തി ഉണ്ടാവും….."
ജാനിയമ്മ ഒന്ന് നിർത്തി വീണ്ടും പറഞ്ഞു തുടങ്ങി.
"..മോനെ ഇന്നലെ ജാനിയമ്മ മോനോട് അല്പം ദേഷ്യത്തിലാണ് പെരുമാറിയത് എന്ന് ജാനിയമ്മക്ക് അറിയാം പക്ഷെ ഉള്ളിലെ ആദി കൊണ്ടാ അങ്ങനെ പറഞ്ഞു പോയത്…" ജാനിയമ്മ അത് പറഞ്ഞപ്പോ അതിന്‍റെ കാരണം മനസ്സിലാവാതെ ജാനിയമ്മയെ നോക്കി
"..നീ അവളുടെ കൂടെ കൂടുമ്പോ നീയും അവളെ പോലെ കൊച്ചുകുട്ടിയായി മാറുമ്പോലെ...കുട്ടിത്തം മാത്രമുള്ള നിങ്ങൾ ഒരുമിച്ചെങ്ങനെ ജീവിക്കുമെന്ന് ചിന്തിച്ചപ്പോഴുള്ളൊരു ഭയം...ഇതുപോലെ കളിചിരി മാത്രമായി നടന്നവരാ ഞാനും കൃഷ്ണേട്ടനും..ഞങ്ങൾ പിന്നീടൊരുപാട് കഷ്ടപ്പെടേണ്ടി വന്നു ജീവിച്ചു തുടങ്ങിയപ്പോ...ഇനി നിങ്ങളും അങ്ങനെ അവരുത് എന്നൊരു ആഗ്രഹമുണ്ടെനിക്ക് അതുകൊണ്ട് പറഞ്ഞതാണ് ട്ടോ...പിന്നെ പ്രേമിക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ മുന്നോട്ടുള്ള നിങ്ങൾക്കൊരു ജീവിതമുണ്ട് അത് മറക്കാതിയിരുന്നാൽ മതി...പിന്നെ അവളെങ്ങും പോണില്ലലോ നിന്‍റെ കയ്യെത്തും ദൂരെ തന്നെയല്ലേ ഉള്ളത്.." അത്രയും പറഞ്ഞു ജാനിയമ്മ എന്നോട് ആഹാരം കഴിക്കാൻ പറഞ്ഞിട്ട് അടുക്കളയിലേക്ക് തിരികെ പൊയ്
"ശെരിയാണ് അവളെന്‍റെ പെണ്ണാണ്.. കയ്യെത്തുംദൂരെ അവളുള്ളപ്പോൾ ഞാനെന്തിന് കൂടുതൽ ചിന്തിക്കണം...ആരെയും ആശ്രയിക്കാതെ നിക്കാൻ കെല്പുള്ളപ്പോൾ വന്ന് പെണ്ണ് ചോദിച്ചാലെ എനിക്കൊരു വിലയുണ്ടാവുള്ളൂ…"ജാനിയമ്മ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിൽ ആലോചിച്ചിരുന്നിട്ടു,ആഹാരം കഴിച്ചു ഞാൻ എണീറ്റു.
.
.
.
.
.
.
എനിക്ക് ഒരു ബൈക്കും ശ്രീക്ക് ഒരു സ്കൂട്ടിയും ഉണ്ടായിരുന്നു എന്നും ഏതെങ്കിലും
💬 Comments
View all comments