Chapter Title : അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]
ഒരു വണ്ടിയിലായിരിക്കും ഞങ്ങൾ പോവാറുള്ളത്..ഇന്നിപ്പോ അവൾ സ്കൂട്ടിയുമായി പോയതിനാൽ എന്‍റെ വണ്ടിയുമെടുത്ത് ഞാൻ കോളേജിലെത്തി..വണ്ടിയൊതുക്കി പാർക്കിങ്ങിൽ വെച്ച് ക്ലാസിലേക്ക് ഞാൻ നടന്നു ആദ്യത്തെ ഹവർ കഴിഞ്ഞുള്ള ബ്രേക്ക് ആയിരുന്നു അപ്പോഴേക്കും ...കോളേജ് ഓഫീസിന് മുന്നിലൂടെവേണം എന്റെ ക്ലാസ്സിലേക്ക് പോകാൻ..അവിടുത്തെ വരാന്തയിലൂടെ ഞാൻ നടന്നു കുറച്ചെത്തിയപ്പോ എനിക്ക് എതിരെയായി ശ്രീ കൂടെ വേറെ ഏതൊരു ആണുമുണ്ടായിരുന്നു...ആദ്യം മനസ്സിലായില്ലെങ്കിലും ഒന്നുകൂടി നോക്കിയപ്പോൾ ഞങ്ങളുടെ സീനിയർ ആയിരുന്ന സന്ദീപ് ആയിരുന്നുവെന്ന് മനസ്സിലായി...അന്നേരമത് എനിക്ക് തീരെ പിടിച്ചില്ല
"ഈ...നാറിയുടെ പഠിത്തം കഴിഞ്ഞതല്ലേ പിന്നെന്ത് മൈരാ ഇവനിവിടെ.പരിപാടി…"ഞാൻ സ്വയം പിറുപിറുത്തു…
..
..
..
ഈ സന്ദീപ് കോളേജിൽ പഠിക്കുന്ന സമയത്ത് ശ്രീയുടെ പിറകെ നടന്നിരുന്നു അതിന് മാന്യമായി ശ്രീ ഒഴിവാക്കി വിടുകയും ചെയ്തതാണ്..പിന്നീടാണ് ഞാന്‍ ഈ വിവരം അറിയുന്നത്..എന്നെ വെറുതെ അരിശം കേറ്റിക്കണ്ടല്ലോ എന്നോര്‍ത്താണ് പറയതെയിരുന്നതെന്ന് ശ്രീ പിന്നീടെന്നോട് പറഞ്ഞു... ഇവന്‍ പാസ്സ്ഔട്ട് ആയപ്പോ അവളോട് ഫ്രണ്ട്‌സ് ആയിരിക്കാം എന്നുപറഞ്ഞ് ആണ് അവൻ പോയത് അന്നുമുതലേ അവനിട്ട് ഒന്ന് പൊട്ടിക്കണമെന്ന് മനസ്സില്‍ കണക്ക് കൂട്ടിവെച്ചിരുന്നു..
രണ്ടുപേരും എന്തൊക്കെയോ സംസാരിച്ചുകൊണ്ട് വരികയാണ് ഞാൻ അവരെ മൈൻഡ് ചെയ്യാതെ തന്നെ നടന്നേക്കാം എന്നു കരുതി നടത്തത്തിന്‍റെ വേഗത കൂട്ടി..അവരുടെ അടുത്തെത്തിയപ്പോൾ
"ഹേയ് അഭിനവ്!!!" ആ പുളുന്താൻ എന്നെ കണ്ടയുടനെ വിളിച്ചു
"ഓ ഈ കാലന് എന്തിന്‍റെ കടിയാണോ ന്തോ.." മനസ്സിൽ പറഞ്ഞുകൊണ്ട് അവനെ നോക്കി ചിരിച്ചുകൊണ്ട്
"ഹാ..ഹലോ..സന്ദീപ് ഏട്ടൻ...കണ്ടില്ല ട്ടാ..അതാ.." ഞാൻ മോന്തായത്തിൽ ഒട്ടിച്ചു വെച്ച ചിരി കുറച്ചൂടെ വലിച്ചുനീട്ടി അവനോട് പറഞ്ഞു
"ആഹാ അതെന്ത് പറച്ചിലാടോ ഇത്രേം പൊക്കം ഉള്ള എന്നെ ശ്രദ്ധിച്ചില്ലന്നോ.." സന്ദീപിന്റെ
💬 Comments
View all comments