Chapter Title : അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]
നോട്ടവുമായി നിൽക്കുന്ന ശ്രീയെ കാണുന്നത്…
എന്‍റെ സകല ഗ്യാസും സത്യത്തിൽ പോയിരുന്നു…ആ വെപ്രാളത്തിൽ ഞാൻ വലത്തോട്ട് തിരിഞ്ഞപ്പോ എല്ലാം ഇതോടെ പൂർത്തിയായെന്ന് എഴുതി സീലും അടിച്ച അവസ്ഥയായിരുന്നു…
അനു!!!! എന്‍റെകൂടെ എന്നോട് ചേർന്ന് ഇരിക്കുന്ന സുന്ദരി!!!...
"മിസ്സെ…" അടുത്തിരുന്ന അനുവെന്ന ആ സാധനം ഉടനെ മിസ്സിനെ വിളിച്ച് വാതിൽക്കൽ നിൽക്കുന്ന ശ്രീയെ നോക്കി വിരൽ ചൂണ്ടി!!
"ഈ നായിന്‍റെ മോൾക്കിതെന്തിന്‍റെ കേടാണ്…" അനുവിനെ മനസ്സിൽ തെറിവിളിച്ച്...പകുതി ചത്തിരുന്ന എന്നെ മുഴുവനായി കൊന്നെന്‍റെ പെട്ടിയില് അവസാന ആണിയടിച്ച അവസ്ഥയായിരുന്നു..
" എവിടാരുന്നടോ താൻ ബെല്ല് അടിച്ചതൊന്നും കേട്ടില്ലേ???...തൊന്നുമ്പോലെയൊക്കെ കേറി വന്നാൽ മതിയോ??..." മിസ്സ് ശ്രീയോടായി ചൂടായി
"സോറി മിസ്സ്.." ഉള്ളിൽ നല്ല ദേഷ്യവും സങ്കടവും നിറഞ്ഞ ശ്രീയുടെ സംസാരം എനിക്ക് നല്ലപോലെ മനസ്സിലായിരുന്നു…
ഞാൻ ആകെ വല്ലാണ്ടായി നമ്മടെ മുന്നിൽ വെച്ച് നമുക്ക് വേണ്ടപ്പെട്ടവരെ വഴക്ക് പറയുമ്പോഴുണ്ടാവുന്ന ഒരു വല്ലായ്മ!!!
ശ്രീ അതും പറഞ്ഞ് നേരെ എന്‍റെ ബെഞ്ചിലേക് വന്നിരിക്കുമെന്ന് പ്രതീക്ഷിച്ച ഞാൻ സ്വല്പം വലത്തേക്ക് നീങ്ങിയെങ്കിലും അവൾ നേരെ ചെന്ന് എനിക്ക് മുന്നിൽ ഇടതുഭാഗത്തുള്ള മറ്റൊരു ബെഞ്ചിൽ ചെന്നിരുന്നയുടനെ അവളെന്നെ നോക്കിയതും അനുവിനോട് മുൻപത്തേക്കാൾ കുറച്ചൂടെ അടുത്തിരിക്കുന്ന എന്നെയാണ് കണ്ടത്..
അവൾ നോക്കുന്നത് കണ്ട് വലത്തേക്ക് ഒരു തവണ നോക്കിയപ്പോ ഞാൻ അനുവിനോട് ചേർന്ന് ഇരുന്നതാണെന്ന് കരുതി വെളുത്തുതുടുത്ത കവിളുകളിലേക്ക് രക്തയോട്ടം വർധിപ്പിച്ച് നാണത്തോടെ ചിരിക്കുന്ന അനുവിനെ കണ്ടതും ഞാൻ പെട്ടെന്ന് ഇടത്തേക്ക് നിരങ്ങി നീങ്ങി!!
"ശെടാ..ഇന്ന് മൊത്തം ഊമ്പലാണല്ലോ മൈര് പിടിക്കാനായിട്ട്.."തലക്ക് കൈകൊടുത്തിരുന്നു പോയി ഞാൻ
"അഭിനവെന്താ പെട്ടെന്ന് നീങ്ങി മാറിയെ??"ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് അനുവെന്നോടായി
💬 Comments
View all comments