Chapter Title : അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]
ചോദിച്ചു..
"അ..അത്..അതൊന്നുവില്ല അനൂ..ഒരുപാട് അടുത്തിരുന്ന് തനിക്ക് അസ്വസ്ഥത അവണ്ടല്ലോന്ന് കരുതിയിട്ടാ.."ഞാനെങ്ങനെയോ പറഞ്ഞൊപ്പിച്ചു
"ഓ..എനിക്ക് അസ്വസ്ഥത ഒന്നുമില്ലാട്ടോ..വേണമെങ്കിൽ അടുത്തിരുന്നോ!!.."അനു എന്തോ പ്രത്യേക ടോണില്‍ ഒരു ചിരിയോടെ പറഞ്ഞു
"എന്താ അവിടെ പിറുപിറുപ്പ്...സംസാരിക്കണോന്നുള്ളവർക്ക് ക്ലാസ്സിനു പുറത്ത് പോയി സംസാരിക്കാം!!" ഞങ്ങളുടെ ശബ്ദം കേട്ട് മിസ്സ് കിടന്നു കാറിവിളിച്ചു
അത് കേട്ടതും ക്ലാസ് കുറച്ചൂടെ നിശബ്ദമായി…
"ഈ മിസ്സിതെന്തു സാധനാല്ലേ?? വായനങ്ങിയാ അപ്പൊ തുടങ്ങും!!..""
"നീയൊന്ന് മിണ്ടാണ്ടിരിക്കനൂ!!!" ആകെ വിഷമത്തിൽ ആയിരിക്കുന്നെന്‍റെ ഇടയിലവളുടെ വർത്താനം എന്നെ പ്രാന്ത് കേറ്റാൻ തുടങ്ങിയിരുന്നു
.
.
.
"അഭിനവ് !!!!അനു!!!...യു ടു ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്…!!"
എന്‍റെ സ്വരമുയർന്നത് മിസ്സ് കേട്ടിട്ട് ഞങ്ങളോടായി ചൂടായി തന്നെ പറഞ്ഞു
"..ആ ഇപ്പൊ എങ്ങനെ ഇരിക്കണ്..ഊമ്പലിന്‍റെ പൊറത്ത് മൂഞ്ചൽ..ഒറ്റക്ക് എന്നെ പൊറത്താക്കിയിരുന്നേൽ വേണ്ടില്ലാര്ന്നു.."മനസ്സിലതും പറഞ്ഞ് ഞാൻ എങ്ങോട്ടും തിരിഞ്ഞ് നോക്കാതെ ക്ലാസ്സിൽ നിന്നിറങ്ങി
ആ സമയം ശ്രീയെ നോക്കാൻ എനിക്കായില്ല എന്തായിരിക്കും അവളുടെ മുഖത്തെന്നെനിക്ക് ചിന്തിച്ചെടുക്കാൻ കഴിയുമായിരുന്നതിനാലാവാം..
ക്ലാസ്സിന് പുറത്തേക്കിറങ്ങി വേറെങ്ങോട്ടും പോകാനില്ലാത്തതിനാൽ നേരെ ക്യാന്റീൻ തന്നെ ശരണം നേരെ അങ്ങോട്ട് വിട്ടു..
ക്യാന്റീൻ കൗണ്ടറിലേക്ക് ചെന്ന്..അവിടെ നിന്ന ഇത്തയോട്
"ഇത്ത ഒരു ലൈം….."
"ഒന്നല്ല രണ്ട് ലൈം എടുത്തോ ഇത്താ ഒരു എഗ്ഗ് പഫ്‌സ് കൂടെ...നിനക്ക് വേണോ???..."
ഞാൻ പറഞ്ഞു തീർക്കുന്നെന് മുന്നേ അനുവാണത് പറഞ്ഞു മുഴുവിച്ചെന്നോടൊരു ചോദ്യവും ചോദിച്ചത്…
"വേണ്ട.."ഞാനത് പറഞ്ഞ് പേഴ്‌സ് എടുക്കാൻ പോയപ്പോഴെക്കവൾ പൈസ കൊടുത്തു കഴിഞ്ഞിരുന്നു…
ബില്ലും വാങ്ങി ഒരു ടേബിളിൽ പോയിരുന്നു ഒരു ചേച്ചിവന്ന് ബില്ലും വാങ്ങി ഓർഡർ കൊണ്ട്വരാൻ പോയി
എനിക്കെതിരയായി അനുവും വന്നിരുന്നു..
💬 Comments
View all comments