Chapter Title : അവള്‍ ശ്രീലക്ഷ്മി 4 [Devil With a Heart]
ഒന്നടങ്ങു നീ ഇങ്ങനെ പറയുമ്പോ എന്തോപോലെ…"
"ആണോ...ഞാൻ നിന്റെ അടുത്തുള്ളപ്പോ തന്നെ അവളുടെ ഫ്രണ്ടിലും ബാക്കിലും ആയിരുന്നല്ലോ ചെക്കന്റെ കണ്ണ്…"ഒരു രഹസ്യം പോലെ അവളെന്റെ ചെവിയോരം ചേർന്ന് പറഞ്ഞു
"...സോറി പെണ്ണേ നിന്നോട് പ്രോമിസ് ഒക്കെ ചെയ്തത് എങ്കിലും കാണാൻ കൊള്ളാവുന്നൊരു പെണ്ണ് കൺമുന്നിൽ വന്നു നിന്നാൽ ആരായാലും നോക്കിപോവില്ലേ…"ഞാനെന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു
"അഭീ….അവൾക്കെന്നെക്കാൾ സൗന്ദര്യമുണ്ടോടാ…" അങ്ങനെയൊരു ചോദ്യം ഞാൻ ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല…
പെട്ടെന്ന് ഞാൻ തല ചരിച്ചവളെ നോക്കി...അവളുടെ ഇരുമിഴികളിലേക്കും നോക്കിക്കൊണ്ട് ഞാൻ നോക്കിയിരുന്നു മറുപടിയൊന്നും ഞാൻ കൊടുത്തില്ല..
അവളെ പിടിച്ചെന്റെ മുന്നിലേക്ക് നിർത്തിയവളുടെ വയറ്റിലൂടെ ഒരു കൈ ചുറ്റി പിടിച്ച് എന്റെ മടിയിലേക്ക് അവളെ പിടിച്ചിരുത്തി…
"അയ്യോ..അഭീ അടങ്ങടാ..നിന്റെ കാല് വേദനിക്കൂടാ...അടങ്ങഭീ…"
"..മിണ്ടാണ്ടിരിക്കടീയവിടെ!!!"
അവൾ പെട്ടെന്ന് നിശ്ശബ്ദയായി..
ശരീരത്തിന്റെ വേദനകൾ മറന്നിട്ടാണവളെ ഞാൻ എന്റെ മടിയിൽ വലതു കാലിൽ കുറച്ചധികം ഭാരം കൊടുത്തവളെ എന്റെ മടിയിൽ പിടിച്ചിരുത്തിയത്…
ഇടതു വശത്തേക്ക് കാലുകളിട്ട് വലതു കാലിൽ ആണവൾ ഇരുന്നത് പക്ഷെ എന്നിലധികം ഭാരം വരാതിരിക്കാൻ അവൾ കഷ്ടപ്പെടുന്നത് എനിക്ക് മനസ്സിലായി
എന്റെ ഒരു കൈ അപ്പോഴും അവളുടെ വയറിനെ ചുറ്റി ഇരിപ്പുണ്ടായിരുന്നു..എന്റെ കഴുത്തിന് ഒപ്പം പൊക്കം മാത്രം ഉള്ളത് കൊണ്ടവളുടെ മുഖം എന്റെ മുഖത്തിനോട് അടുത്താണിപ്പോൾ
ചോദിക്കേണ്ടിയിരുന്നില്ല എന്നൊരു ഭവമായിരുന്നില്ലേ അവളുടെ മുഖത്ത് എന്നെനിക്ക് തോന്നി
"...ഓർമ്മവെച്ചകാലം മുതൽ കൈകൾ കോർത്തുപിടിച്ച് നടന്നതും, ഒരുമിച്ചിരുന്നു ചിരിച്ചതും സന്തോഷിച്ചതും, ഞാൻ ഒരിക്കൽ പോലും വിഷമിച്ചിരിക്കാൻ വിടാതെ എന്നെ ചേർത്തു നിർത്തിയൊരു പെണ്ണേ ഉള്ളു...എന്റെയീ ജീവൻ പോലുമാ ഒരുത്തിക്ക് വേണ്ടിയുള്ളതാ. അവളാണ് എന്റെയെല്ലാം….അതെന്റെ മടിയിലിരിക്കുന്ന എന്റെ
💬 Comments
View all comments