0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 4 [Devil With a Heart]

Author : Devil With a Heart Read All Parts 1.4K

പെണ്ണാണെന്നെവിടെ പോയി പറയാനും ഞാൻ തയ്യാറാ...പക്ഷെ ഇപ്പഴുമെന്റെ പെണ്ണിനത് മനസ്സിലാക്കാൻ കഴിയാതെ ഓരോ ചോദ്യോം ചോദിച്ചോണ്ടിരിക്കും…"

അത് മുഴുവനവളുടെ കണ്ണുകളിൽ നോക്കിയാണ് ഞാൻ പറഞ്ഞത്..

പറഞ്ഞു കഴിഞ്ഞപ്പോൾ ആ മിഴികളിൽ ചെറിയ ഈറണനിയുന്നത് ഞാൻ ശ്രദ്ധിച്ചു

എന്നിലേക്ക് അവൾ ചുരുണ്ടുകൂടിയെന്നെ കെട്ടി പിടിച്ചിരുന്നു

"സോറിയഭീ…"

"നീ തന്നെ അല്ലെ പെണ്ണേ പറഞ്ഞത് നമ്മൾക്കിടയിലിതുവരെ ഇല്ലാതിരുന്നത് ഒന്നും ഇനിയും വേണ്ടെന്ന്...ന്നിട്ടിപ്പൊ നീ തന്നെ അത് പറയാ…?"

"ഹ്മ്…."

"എന്ത് കും…വായിതോന്നണത് എന്തേലും അങ്ങു വിളിച്ച് പറയാ എന്നിട്ടെന്റെ വായീന്ന് ന്തേലും കേട്ടിട്ട് ഉടനേയിങ്ങനെ ചുരുണ്ട് കേറിയ മതീലോ പെണ്ണിന്…"

"ഹ്മ്...ഹ്മ്...പോടാ...ഞാൻ പിന്നെ വേറെ എവിടേലും പോവോ..എനിക്കെന്റെ ചെക്കന്റെ നെഞ്ചിലെ ചൂടുപറ്റിയിരിക്കാൻ അരുടേം അനുവാദം വേണ്ട!!…"

"...ഹ്..ശെരിയെന്ന.." ഞാൻ ഒന്ന് ചിരിച്ചു പറഞ്ഞു

"..എടി മണുക്കൂസെ…"

" ആഹ്മ്…"

"കാല് ചെറുതായി വേദനിക്കുന്നുണ്ട് ട്ടോ…"

"അയ്യോ…" അവൾ പിടഞ്ഞെണീറ്റു

എന്നെ നോക്കിയവൾ നഖം കടിച്ചു നിക്കുന്നു...ഒരു പേടി ആ മുഖത്തുണ്ട്…

"നോവുണ്ടോടാ…."

"ഏയ്...വിഷമിക്കണ്ട ഒന്നുല്ല പെണ്ണേ…"

"എന്നാലും…."

"..നിന്റെയീ പഞ്ഞികെട്ട് കുറച്ചുനേരം കൂടെ ഇരുന്നിരുന്നേൽ കൊള്ളാരുന്നു പക്ഷെ ചെറിയൊരു വേദന വന്നോണ്ടാ...ഇല്ലേ നിന്നെ ഞാൻ പൊക്കി വിടുവൊ…" ഞാനത് പറഞ്ഞു ചിരിച്ചു

പെണ്ണിന്റെ മുഖത്തൊരു തെളിച്ചം വന്നു...ഒരു നാണം കലർന്ന പുഞ്ചിരി തന്നവൾ തിരിഞ്ഞു മറ്റെന്തോ ചെയ്യാൻ പോയി..

അങ്ങനെ അന്നത്തെ ദിവസവും സാധാരണ പോലെ പോയി..ഇങ്ങനെ കുറച്ച് ദിവസങ്ങൾ കൂടെ ആ ആശുപത്രിയിൽ കഴിയേണ്ടി വന്നു...ഇടക്കൊരു ദിവസം കയ്യിലെയും മറ്റ് കെട്ടുകളുമഴിച്ചു..അതുകാരണം ആ കൈയ്യൊന്നു ഫ്രീയായി…

ഈ ദിവസങ്ങളിലെല്ലാം ശ്രീ എന്റെയൊപ്പം തന്നെ ഉണ്ടായിരുന്നു...ഇടക്ക് അമ്മയും ജാനിയമ്മയും അച്ഛനും

💬 Comments

View all comments