Chapter Title : അവള്‍ ശ്രീലക്ഷ്മി 4 [Devil With a Heart]
എന്നെ നോക്കി ഇരുന്നു…
"..ഒരുമ്മ താടി…"ഞാൻ കെഞ്ചി
"..ഇല്ല...ഉമ്മയുമില്ല കുമ്മയുമില്ല...പോടാ…"കള്ളച്ചിരി ഒളിപ്പിച്ചെന്റെ അവിശ്യമവൾ തള്ളിക്കളഞ്ഞു..
"..എന്തിനാ പെണ്ണേ ഇത്ര ജാഡ കാണിക്കണേ..ഒരുമ്മയല്ലേ ചോദിച്ചുള്ളൂ…"
"...കട്ടുകുടിക്കാൻ നോക്കിയില്ലേ...ഈ കള്ളന് ഞാൻ ഒന്നുമിപ്പോ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല…പോടാ" ചെറിയ നാണം ഉണ്ടവളുടെ സംസാരത്തിന്…
"...ശെടാ...ന്റെ പെണ്ണിനൊരു ഉമ്മതരാനും പാടില്ലെന്ന് പറഞ്ഞ എങ്ങനെ ശെരിയാവും...ഒന്നൂല്ലേലും ഒരു വികലാംഗനെ കുറച്ചു നാളത്തെ ഉറക്കം കളഞ്ഞു നോക്കിയതല്ലേ അതിനുള്ള പ്രതിഫലം എങ്കിലും തരണ്ടേ…"
"..ഓ ഒരു വികലാംഗൻ...ഇപ്പഴേ ഇവിടൊക്കെ ഓടി നടക്കുന്ന നീയാണോ ഇത് പറയുന്നേ...പിന്നെ എന്റെ മോന് പ്രതിഫലം തരണോന്ന് തോന്നുന്നേൽ എന്നെ കെട്ടി പൊന്ന് പോലെ നോക്ക്...പ്രതിഫലം മുഴുവനായും പലിശയായും ഞാൻ അന്നേരം വാങ്ങിക്കോളാ ട്ടോ…"
ശെ പെണ്ണ് വഴങ്ങുന്ന ചേലല്ല കണ്ടിട്ട്..ഇനി അവസാനത്തെ അടവ് തന്നെ ശരണം...വെറുതെയങ്ങ് ഇരക്കുക അത്രന്നെ!!
"..എന്റെ പൊന്നല്ലേ പ്ലീസ് പ്ലീസ് ഒരുമ്മ താടി പെണ്ണേ...പലിശ സഹിതം ഞാൻ തിരിച്ചും തന്നേക്കാം..നീ പറയുന്ന പലിശ...പ്ലീസ്…."ആ അവസാനത്തെ പ്ലീസിനൊരു വല്ലാത്ത നീട്ടുണ്ടായിരുന്നു എന്നുള്ളതാണ് സത്യം
എന്റെ സംസാരം കേട്ട് ചിരിയമർത്തി ഇരിക്കുന്ന അവളെ കണ്ടാൽ നെഞ്ചോട് ചേർത്തുവെച്ച് ഒരുപാട് സ്നേഹിച്ചു കൊല്ലാൻ തോന്നിപ്പോവും!!...ഒരു ചെറിയ കറുപ്പ് പൊട്ട് മാത്രമാണ് അവളുടെ മുഖത്തുള്ളത്...ഒരു കുഞ്ഞി പൊട്ട് ആ പിരികങ്ങൾക്ക് നടുവിലായി വെക്കുന്നത് എനിക്ക് എത്രത്തോളം ഇഷ്ടമാണെന്ന് അവൾക്ക് നന്നായറിയാം…
"ഓ...ചെറുക്കൻ സമ്മതിക്കത്തില്ലല്ലോ...ആദ്യം നീയത് കഴിക്ക്…."കട്ട് ചെയ്‌ത ഫ്രൂട്സ് എടുത്ത് കാട്ടി
"ഉം..ഉം...ആദ്യം ഉമ്മ പിന്നെ ഇത്…" ഞാനത് പറഞ്ഞു ഇളിച്ചു കാട്ടി
"എന്താ ഒരു ഇളി..ഒന്നടങ്ങു ചെക്കാ ഒരുമ്മയല്ലേ…"അത് പറഞ്ഞവൾ കസേരയിൽ ന്ന് എണീറ്റ് ബെഡിലേക്ക് കയറിരുന്നിട്ട് രണ്ടു കയ്യും
💬 Comments
View all comments