0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 4 [Devil With a Heart]

Author : Devil With a Heart Read All Parts 1.3K

എന്റെ നേരെ നീട്ടി വിളിച്ചു ഞാനൊന്ന് മുന്നോട്ടാഞ്ഞു അവളോട് അടുത്തപ്പോ എന്റെ ചെവികൾക്ക് ഇരുവശവും കൈകൊണ്ട് അവളിലേക്ക് പിടിച്ചടുപ്പിച്ച് എന്റെ നെറ്റിയിലവളൊരു നല്ല മുത്തം തന്നു ഞാനത് നന്നായി തന്നെ ആസ്വദിച്ചു…

മുത്തം തന്നു കഴിഞ്ഞു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..നല്ല സന്തോഷമാണാ മുഖത്ത്….എന്റെ അടുത്തേക്ക് അല്പം കൂടെ അടുത്തിട്ടവളെന്നെ അവളുടെ നെഞ്ചിലേക്ക് ചേർത്തു..കണ്ണുകളടച്ചു ഞാനാ നെഞ്ചിൽ കുറച്ചു നേരം കിടന്നു...ഒരു നൂൽ പോലെയുള്ളൊരു ചെയിനിൽ കോർത്തിട്ടിരിക്കുന്ന ചെറിയ ഒരു ലോക്കറ്റോട് കൂടിയ മാലയും ആ നെഞ്ചുകൾക്ക് ഭംഗി എടുത്തു കാട്ടുന്നുണ്ടായിരുന്നു...അവളുടെ മണം എന്നുമെനിക്ക് ഒരു വീക്നെസ്സ് ആയിരുന്നു ഇപ്പോഴത് ഒരുതരം ഭ്രാന്തായി മാറുന്നു...ജീവൻ പോകും വരെ ഈ പെണ്ണിന്റെ നെഞ്ചിൽ ഇങ്ങനെ ചായ്ഞ്ഞ് കിടക്കാൻ മനസ്സ് തുടിക്കുന്നു…

ഞാനൊന്നൂടെ ചെരിഞ്ഞ് ആ നെഞ്ചിൽ ഒരു മുത്തം കൊടുത്തിട്ടവളെ നോക്കി…

"ഈ ജന്മം മുഴുവൻ നിന്നെ എന്നിലേക്ക് ചേർത്തിങ്ങനെ പിടിക്കാൻ തോന്നുവാ ചെക്കാ…"എന്റെ മനസ്സ് വായിച്ച പോലെയാണവളത് പറഞ്ഞത്

"...ശ്രീ…. എന്റെ മരണമീ മാറിലെ ചൂടുപ്പറ്റിയിങ്ങനെ കിടക്കുമ്പോ മതിയെനിക്ക്……" അത് പറഞ്ഞതും എന്നെ തള്ളി മാറ്റി എന്റെ മുഖത്ത് ഒരടിയവളങ്ങു തന്നുകളഞ്ഞു…

ആ ഒരു റിയാക്ഷനിൽ നിന്നും...രണ്ടുപേരുടെയും ചുണ്ടകൾ ചേർന്നൊരു ദീർഘ ചുംബനത്തിലേക്ക് ഒട്ടും തന്നെ ദൂരമുണ്ടായില്ല…

അവളുടെ പവിഴചുണ്ടുകൾ എന്റെ വരണ്ട ചുണ്ടകളിൽ ചേർന്നുരസി...അവളുടെ ചുണ്ടുകളിലെ ചെറു നനവ് എന്നെ മത്ത് പിടിപ്പിക്കുന്നുണ്ട്...

കുറച്ചു നേരം ചുണ്ടുകൾ തമ്മിൽ അടിയിട്ട് മാറിയപ്പോൾ

"..പെണ്ണേ...മരുന്നൊകെ ചെന്നിട്ട് എന്റെ ചുണ്ടൊക്കെ നാശം ആയിരുന്നതാ…"

"അതിന്…"

"ഈ കുഞ്ഞ് പൂവിന്..ഇപ്പൊ ഇതിഷ്ടപ്പെട്ടു കാണുമോ….ഈ സുന്ദരിക്ക് എന്റെയീ ചുണ്ടകൾ കൊടുക്കണ്ടായിരുന്നു…"ആ ചുണ്ടുകൾ

💬 Comments

View all comments