0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 4 [Devil With a Heart]

Author : Devil With a Heart Read All Parts 598

ഞാൻ നിലവിളിച്ചുപോയി..

"..എന്തുവാടാ കാണിക്കുന്നെ നീയ്...വയ്യാണ്ട് കിടന്നാലും ഒന്ന് അടങ്ങി കിടക്കരുത്.."അമ്മയുടെ വക ആയിരുന്നു അത്

അവർ മൂന്നും എന്റെയടുത്തേക്ക് വന്ന് നിന്നു

"കുഴപ്പമൊന്നുമില്ലലോ അല്ലേടാ…?"അനു ചോദിച്ചു

"..നീയെന്താ ഇവിടെ….അവളെവിടെ….ശ്രീയെവിടെ…?"

ശ്രീ ഒന്ന് കൂൾ ആയിട്ടിരിക്കാണ് ഇപ്പൊ ഇവിടെ ഇവളെ കണ്ടാൽ ചിലപ്പോ സീൻ മാറുമെന്നായി എന്റെ പേടി..

"...ഹഹ ഇവനെന്താ അമ്മേ..ഇങ്ങനെ.." അനു ചിരിച്ചിട്ട് അമ്മയോടായി ചോദിച്ചു..അമ്മയുമതിന് ചിരിച്ചുകൊണ്ട് നിക്കുന്നു

"അനൂ എടി...അവളെവിടെ...അവള് വരുന്നേന് മുന്നേ നീ പോകാൻ നോക്ക്...ഇപ്പൊ എനിക്ക് കൊറച്ചു ജീവൻ ബാക്കിയൊണ്ട് അവളിപ്പോ നിന്നെയെങ്ങാനം കണ്ടാൽ ആ ബാക്കിയുള്ളത് കൂടെ അവളങ്ങ് എടുക്കും…"ഞാൻ ആകെ അങ്കലാപ്പിലായി അനുവിനോടായി കിടന്നു ബഹളം വെച്ചു പറഞ്ഞു

അനു അപ്പോഴും വെറുതെ ചിരിച്ചുകൊണ്ട് നിക്കുകയാണ്..

ഇവളിത്‌ എന്ത് ഭാവിച്ചാണോ , കാര്യം ഞാൻ ഇവളും ശ്രീയും തമ്മിലുള്ള ഉടക്ക് തീർത്തുകൊടുക്കാമെന്ന് പറഞ്ഞെങ്കിലും ഈ അവസ്ഥയിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല!! ഊമ്പിയല്ലോ ആണ്ടവാ…

അപ്പോഴേക്കും റൂമിന്റെ ഡോർ തുറന്ന് ശ്രീ കയറി വന്നത് കണ്ടപ്പോഴേ എല്ലാം പൂർത്തിയായെന്ന് കരുതി ഞാൻ കണ്ണിറുക്കി അടച്ചു മുഖത്തേക്ക് കൈ കയറ്റി മുഖം മറച്ചു കിടന്നു

മനസ്സ് മൊത്തം ഇനി ഇതെങ്ങനെ ശെരിയാക്കുമെന്ന ചിന്തയായിരുന്നു

കുറച്ചു സമയം ആയിട്ടും പ്രത്യേകിച്ച് ബഹളം ഒന്നും കേൾക്കാതെ ഇരുന്നപ്പോ ഞാൻ കൈ മാറ്റി മുഖം ഉയർത്തി നോക്കിയതും കണ്ണ് കൊണ്ട് കണ്ടാലും വിശ്വാസം വരാത്ത ആ കാഴ്ച്ച കണ്ട് ഞാൻ വണ്ടർ അടിച്ച് ഇരുന്നു പോയി…

ശ്രീയുടെ തോളിലൂടെ കയ്യിട്ട് അവളോട് ചേർന്ന് നിൽക്കുന്ന അനു..അനുവിന്റെ ചുറ്റിലൂടെ ഒരു കൈ ചേർത്ത പിടിച്ചിരിക്കുന്ന ശ്രീ!!...

വണ്ടർ അടിച്ചു പണ്ടാരമടങ്ങിയിരിക്കുന്ന എനിക്കൊന്നും.മനസ്സിലായില്ല

"...ഏഹ്...എ..എന്തുവാ ഇത്...ശേ...ഏയ്..ഏഹ്…??!!" വായിലൊന്നും വരുന്നുണ്ടായില്ലെനിക്ക്

ശ്രീയും അനുവും തമ്മിൽ നോക്കിയിട്ട് നിന്നു ചിരിക്കുന്നു

"..എടി...ഇതൊക്കെ….??? എപ്പോ? എങ്ങനെ?...ഞാനൊന്നും അറിഞ്ഞില്ല...ശെടാ ഞാൻ വല്ല സ്വപ്നവും കാണുവാണോ??" ഞാൻ മേലോട്ടും താഴോട്ടും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നോക്കി...ഉറപ്പ് വരുത്താൻ തോളിൽ വയ്യാത്ത ഇടത്തൊന്ന് ഞെക്കി നോക്കി

"...യ്യോ...കോപ്പ്….ഉഫ്..സ്വപ്നവല്ല…"ഞാൻ നിലവിളിച്ചുപോയി നല്ലപോലൊരു ഞെക്കായിപോയി മൈര് വേണ്ടാരുന്നു

"നീയതെന്തൊക്കെയ അഭീ ചെയ്യണേ…"ശ്രീയാണ് പറഞ്ഞത്

"..ദേ പെണ്ണേ..പോണുണ്ടോ നീയൊന്ന്…" സത്യത്തിൽ ഈ കയ്യും

💬 Comments

View all comments