Chapter Title : അവളിലേക്കുള്ള ദൂരം 3 [Little Boy]
മേഘയുടെ ആരാണ് ഉള്ളത് " പുറത്തേക്ക് വന്ന സിസ്റ്റർ അന്യോഷിച്ചു....
"ഞാനാണ് "സിസ്റ്റർ മുമ്പിലോട്ട് കേറിനിന്നുകൊണ്ട് ഞാൻ പറഞ്ഞു
" പെൺകുട്ടിയാണ്...കുറച്ചു കഴിഞ്ഞു രണ്ടുപേരെയും മുറിയിലോട്ട് മാറ്റും.. " അതും പറഞ്ഞു സിസ്റ്റർ ഉള്ളിലോട്ട് പോയി...
എനിക്കു സന്തോഷം അടക്കാൻ കഴിഞ്ഞില്ല...."ഞങ്ങളുടെ കുഞ്ഞു!"
എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...
ഓഫീസിലെ ആളുകളോട് ദിവാകരൻ ചേട്ടൻ വിളിച്ചു പറഞ്ഞു... എല്ലാവർക്കും സന്തോഷം...
കുറച്ചു കഴിഞ്ഞു ഒരു വെള്ളതുണിയിൽ ഞങളുടെ മാലാഖയെ കൊണ്ടുവന്നു...
എടുക്കാൻ എനിക്കു നല്ല പേടിയായിരുന്നു.... പിന്നെ ദിവാകരൻ ചേട്ടൻ പറഞ്ഞുതന്നു.. ഞാൻ കുഞ്ഞിനെ എടുത്തു.." ഒരു പൂച്ചകുഞ്ഞിനെ പോലെ തോന്നി എനിക്കു... നെറ്റിയിൽ ഒരു കുഞ്ഞു മുത്തം കൊടുത്ത് മനസ്സില്ലാ മനസോടെ കുഞ്ഞിനെ പാലുകൊടുക്കാനായി കൊടുത്ത് വിട്ടു "
...............,.....................
ഞങ്ങളുടെ മാലാഖ വന്നിട്ട് ഇന്നത്തേക്ക് മൂന്നു ദിവസം കഴിഞ്ഞിരിക്കുന്നു... ഡിസ്ചാർജ് ആയി ഞങ്ങൾ വീട്ടിലേക്ക് വരുക ആണ് ഇന്ന് ...കുഞ്ഞിന് പാലുകൊടുക്കലും.. ആളുകൾ കാണാൻ വരുന്നതുകൊണ്ടും എനിക്കു മേഘയോട് ഒരുപാട് സംസാരിക്കാൻ സമയം കിട്ടിയില്ല...
വണ്ടിയിൽ കയറിയിട്ടും മേഘ പുറത്തേക്ക് നോക്കി ഇരിക്കുക ആണ്....കൂടെ കുഞ്ഞിനെ നോക്കാൻ ഉള്ള ഹെൽപ്പർ കൂടി ഉള്ളോണ്ട് മിണ്ടാനും പറ്റാത്ത അവസ്ഥ ആണ്...
ഈ ദിവസങ്ങളിൽ അവളുടെ പതിവില്ലാത്ത മൗനം എന്തിനാന്നെന്ന് മനസിലാക്കാതെ ഞങ്ങൾ യാത്ര തുടർന്നു.
വീട്ടിൽ എത്തിയതും കുഞ്ഞുമായി മേഘ വീടിന്റെ ഉള്ളിലേക്ക് പോയി..പുറകെ ബാഗ് ഒക്കെ എടുത്തു ഞാനും...
മുറിയിൽ എത്തിയപ്പോൾ കുഞ്ഞിനെ കട്ടിലിൽ കിടത്തിയിരിക്കുകയായിരുന്നു...മേഘ ബാത്‌റൂമിൽ ആണെന്ന് തോന്നുന്നു..
കുഞ്ഞിന്റെ അരികിൽ ചെന്ന് നോക്കിയപ്പോൾ നല്ല ഉറക്കം ആണ്..
കുറച്ചു കഴിഞ്ഞു മേഘ ബാത്‌റൂമിൽ
💬 Comments
View all comments