Chapter Title : അവളിലേക്കുള്ള ദൂരം 3 [Little Boy]
എന്റെ നേരെ ആക്കി.. സന്തോഷംകൊണ്ട് ആ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു "
" ജോമിച്ചാ.... "
മേഘ എന്നെ നോക്കി വിളിച്ചു...ഞാൻ ആകെ എന്തുചെയ്യണം എന്നറിയാതെ ആയിപോയി...
"ഇച്ചായാ.." മേഘ ഒന്നൂടെ വിളിച്ചു...
അത് കേട്ടതും ഞാൻ അവളുടെ അടുത്തേക്ക് നടന്നു...
" എങ്ങനെ ഉണ്ട് മേഘ ഇപ്പോൾ "
"കുഴപ്പം ഒന്നും ഇല്ല ഇച്ചായ.... എനിക്കു എന്താ പറ്റിയെ " മേഘ ചോദിച്ചു...
" ഒന്നും ഇല്ലടാ... ഒരു സന്തോഷ വാർത്ത ഉണ്ട്... ഈ വയറ്റിൽ ഒരാൾ കൂടി ഉണ്ട് "
ഞാൻ മെല്ലെ പറഞ്ഞു...
മേഘക്ക് ഒരുനിമിഷം വേണ്ടിവന്നു എന്താണ് ഞാൻ പറഞ്ഞെതെന്ന് മനസിലാക്കാൻ.. പിന്നീട് സന്തോഷം കോണ്ട് എന്നെ കെട്ടിപിടിച്ചു കരഞ്ഞു...
"നമ്മുടെ കുഞ്ഞു വന്നോ ഇച്ചായ"
"മ്മ്..വന്നു.."
എനിക്കു വാക്കുകൾ കിട്ടുന്നില്ലായിരുന്നു....
പിന്നീട് ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചിരുന്നു... അപ്പോൾ എല്ലാം ജോമിച്ചാ എന്ന മേഘയുടെ വിളി എന്നെ പൊള്ളിച്ചുകൊണ്ടിരുന്നു....
രണ്ടു ദിവസം അവിടെ കിടന്നിട്ടാണ് ഞങ്ങൾ വീട്ടിലേക്ക് പോയത്... ആ ദിവസങ്ങളിൽ ദിവാകരൻ ചേട്ടന്റെ സഹായത്തോടെ ജോമിച്ചന്റെ എല്ലാം വീട്ടിൽ നിന്ന് മാറ്റിയിരുന്നു...
പുതിയ ഓർമ്മകൾ മാത്രം നിറഞ്ഞ വീട്ടിലേക്കാണ് ഞങ്ങൾ പിന്നീട് ചെന്നുകേറിയത്..
മേഘ എന്നോട് ഭർത്താവ് എന്ന രീതിയിൽ ആണ് പെരുമാറിയിരുന്നത്... അതിന്റെ എല്ലാം സ്വാതന്ത്ര്യവും അവൾ എടുക്കാൻ ശ്രമിക്കുമ്പോഴും ഞാൻ പല ഒഴിവുകളും പറഞ്ഞു ഒഴിവാകും...എപ്പോഴും മേഘയിൽ നിന്ന് ഞാൻ ഒരു അകലം പാലിച്ചിരുന്നു...
ആദ്യം ദിവസം കൂടെ കിടക്കാത്തത് എന്താണ് എന്നു ചോദിച്ചപ്പോൾ.. കുഞ്ഞില്ലെ ഞാൻ ചിലപ്പോൾ ചവിട്ടും എന്നു പറഞ്ഞു ഒഴിവായി...
💬 Comments
View all comments