Chapter Title : അവളിലേക്കുള്ള ദൂരം 3 [Little Boy]
പക്ഷെ ഒരുപാട് നാൾ ആ ഒഴിഞ്ഞു മാറ്റം എനിക്കു സാധിച്ചില്ല...
ഒരു ദിവസം രാത്രിയിൽ എന്തോ കണ്ട് പേടിച്ചു നിലവിളിച്ച മേഘ ആകെ ഭയന്നിരിക്കുന്നതാണ് ഞാൻ കണ്ടത്... ഏറെ നേരം അശ്വസിപ്പിച്ച ശേഷം ആണ് മേഘ ഒന്ന് നോർമൽ ആയത്.
" എനിക്കു ഒറ്റക്ക് കിടക്കാൻ പേടി ആണ് ഇച്ചായ.. " അവൾ എന്നോട് പറഞ്ഞു കരഞ്ഞു.. പക്ഷെ ഞാൻ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞുമാറി...
പക്ഷെ പിന്നീടുള്ള ദിവസങ്ങളിൽ ഇതുതന്നെ ആവർത്തിച്ചു... ഇങ്ങനെ ഉണ്ടാകുന്നത് കുഞ്ഞിന് കേടാണെന്നു പറഞ്ഞതോടുകൂടി.. മനസ്സില്ലാ മനസോടെ ഞാൻ കൂടെ കിടക്കാൻ തീരുമാനിച്ചു....
ഒപ്പം കിടക്കുബോഴും തെറ്റായ ഒന്നും എന്നിൽ നിന്നും ഉണ്ടാകാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു....
മേഘക്കും ജോമിക്കും അതികം അന്യോഷിച്ചു വരാൻ ആളുകൾ ഇല്ലാത്തതുകൊണ്ട് വേറെ പ്രശ്നങ്ങൾ ഉണ്ടായില്ല... ജോലി സ്ഥലത്ത് ദിവാകരൻ ചേട്ടൻ എല്ലാം പറഞ്ഞു ശെരിയാക്കിയിരുന്നു...
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.... ഞാൻ പയ്യെ ജോമിച്ചൻ ആയി മാറുന്നതുപോലെ തോന്നി എനിക്കു...
മേഘ ഒന്ന് ഒക്കെ ആയെന്ന് തോന്നിതുടങ്ങിയതുമുതൽ ഞാൻ ഓഫീസിൽ പോയി തുടങ്ങിയിരുന്നു... മേഘ ഇനി ഡെലിവറി കഴിഞ്ഞെ ജോലിക്ക് പോക്കൂ എന്ന തീരുമാനത്തിൽ ആയിരുന്നു.. ആ തീരുമാനം എനിക്കും ആശ്വാസം ആയിരുന്നു...
അന്ന് പതിവ് പോലെ കുളിക്കാൻ കയറിയതാണ് മേഘ...
" ഇച്ചായ ഒന്നിങ്ങു വന്നെ "
മേഘയുടെ വിളി കേട്ട് ഞാൻ മുറിയിലോട്ട് ചെന്നു...
" എന്താ മേഘാ.. "
" ഇച്ചായ ഞാൻ ടവൽ എടുത്തില്ല ഒന്നു എടുത്തു തന്നെ "
മേഘ പറഞ്ഞതും ഞാൻ ടവൽ എടുത്തു ബാത്‌റൂമിന്റെ വാതിലിന്റെ
💬 Comments
View all comments