0%

Chapter Title : അവളിലേക്കുള്ള ദൂരം 4 [Little Boy] [Climax]

Author : Kambikathakal Read All Parts 1K

തിരിഞ്ഞു ഒന്നും മിണ്ടാതെ കിടന്നു..

അപ്പോഴും മേഘയുടെ ഹൃദയമിടിപ്പ് കൂടിതന്നെയിരുന്നു... ഇനിയും ഈ ചോദ്യം മോള് ആവർത്തിക്കും എന്ന് മേഘക്ക് അറിയാമായിരുന്നു.. ഒരു നെടുവീർപ്പോടെ മേഘ മോളെയും കെട്ടിപിടിച്ചു ഉറക്കത്തിലാണ്ടു....

"മേഘാ.."

ആരോ വിളിക്കുന്നതുപോലെ തോന്നി മേഘ ക്ക്

ഇച്ഛയാ.. ഇച്ചായന്റെ ശബ്ദം അല്ലെ അത്..

ഞാൻ ചുറ്റും നോക്കി.. പെട്ടെന്ന് ഒരു രൂപം എന്റെ മുന്നിൽ തെളിഞ്ഞു വന്നു.

ചെറിയ ഭയം എന്നിൽ നിറയുന്നത് ഞാൻ അറിഞ്ഞു..

കുറച്ചു കഴിഞ്ഞു ആ രൂപം എന്റെ മുമ്പിൽ തെളിഞ്ഞുവന്നു..

ആരാണെന്നു മനസിലായതും ഞാൻ ഒരു നിമിഷം ഷോക്കടിച്ചപോലെ നിന്നും പോയി..

ജോമിച്ചാ.. ഞാൻ ഓടിചെന്ന് കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു...

ജോമിച്ചന്റെ കൈകൾ എന്റെ മുടിയിൽ അശ്വസിപ്പിക്കൽ എന്നോണം തലോടി കൊണ്ടിരുന്നു..

"ഇച്ചായ.. എന്തിനാ എന്നെ വിട്ടേച്ചു പോയെ.."ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു..

"എന്തിനാ മേഘ കരയുന്നെ...നീ ഇങ്ങനെ വിഷമിച്ചിരുന്നാൽ ഞാൻ എങ്ങനെ സന്തോഷത്തോടെ ഇരിക്കും..."

മേഘ അതിനു മറുപടി ഒന്നും പറഞ്ഞില്ല..

" മേഘ നീ സന്തോഷത്തോടെ ഇരിക്ക്.. അതാണ് എനിക്കും വേണ്ടത്...

അലക്സ്‌... അവനെ ഞാൻ ആണ് നിങ്ങളെ സംരക്ഷിക്കാൻ പറഞ്ഞേൽപ്പിച്ചത്.. അവൻ നിങ്ങളെ നോക്കും എന്നെനിക്കറിയാം...

നിങ്ങൾ സന്തോഷത്തോടെ എല്ലാം മറന്നു ജീവിക്ക്... "

" ഇച്ചായ ഞാൻ... " മേഘ വിങ്ങി പൊട്ടി..

" എനിക്കറിയാം മേഘ.... എന്നെ ചതിച്ചു എന്ന ചിന്ത അല്ലെ അവനിൽ നിന്ന് നിന്നെ അകറ്റുന്നത്.. അത് വേണ്ട മേഘ... അവനെ നിനക്കറിഞ്ഞൂടെ.. എല്ലാം വിധി ആണ് മേഘ.."

പറഞ്ഞു നിർത്തി ജോമി മേഘയെ വിട്ടു തിരിഞ്ഞു നടന്നു... മേഘ

💬 Comments

View all comments