Chapter Title : വിമോചനം [അവളിലേക്കുള്ള യാത്ര] [CLIMAX]
പഴയൊരു കെട്ടിടത്തിന്റെ രണ്ടാം നില. ചുമരുകളിലെ പെയിന്റ് മുഴുവൻ ഇളകിപ്പോയ, മേൽക്കൂരയിലെ പഴയ ഫാൻ പതുക്കെ കറങ്ങുന്ന ഒരു മുറി. മുറിയുടെ നടുവിലെ മരക്കസേരയിൽ ടിജോ ഇരിപ്പുണ്ടായിരുന്നു. അവന്റെ രണ്ടുകൈകളും പിന്നിലേക്ക് ശക്തമായി കെട്ടിയിട്ടിരുന്നു. മുഖത്ത് അടിയുടെ പാടുകൾ ഉണ്ടെങ്കിലും കണ്ണുകളിൽ ഇപ്പോഴും ആ പഴയ അഹങ്കാരവും പുച്ഛവുമായിരുന്നു.
വാതിൽ പതുക്കെ തുറന്ന് അശ്വതി അകത്തേക്ക് നടന്നു വന്നു. അവളെ കണ്ടതും ടിജോ ഉറക്കെ ചിരിച്ചു.
"കൊള്ളാം... ഇതിൻ്റെ പിന്നിൽ നീ ആയിരുന്നോ…??? പക്ഷെ മണ്ടിയാണ് നീ... നാലു തല്ല് കിട്ടിയാൽ ഞാൻ നിന്റെ വീഡിയോ ഡിലീറ്റ് ചെയ്യുമെന്ന് കരുതിയോ? എന്റെ കയ്യിലുള്ളത് ഒരു വീഡിയോ മാത്രമല്ല. നിനക്ക് ഇപ്പോഴും എന്നെ അറിയില്ല."
അശ്വതി അവന്റെ മുന്നിൽ വന്ന് നിന്നു. അവളുടെ മുഖത്ത് ദേഷ്യമോ കരച്ചിലോ ഭയമോ ഇല്ലായിരുന്നു. ആ അസ്വാഭാവികമായ നിശ്ശബ്ദത ടിജോയെ ഒരു നിമിഷം അസ്വസ്ഥനാക്കി.
"എന്താടീ... ഇപ്പോൾ ഒന്നും പറയാനില്ലേ?"
വാതിൽ പതുക്കെ തുറന്നു. അകത്തേക്ക് കയറിയ ആളെ കണ്ട നിമിഷം ടിജോയുടെ മുഖത്തെ ചിരി പൂർണ്ണമായും മാഞ്ഞുപോയി! അവന്റെ കണ്ണുകൾ വികസിച്ചു, ആദ്യമായി അവന്റെ ശ്വാസമൊന്ന് തെറ്റി.
വാതിലിനരികിൽ... ടീന നിൽക്കുകയായിരുന്നു!
ടീനയെ കണ്ട നിമിഷം ടിജോ ഞെട്ടിയെങ്കിലും അവൻ പെട്ടെന്ന് തന്നെ ആ അഹങ്കാരം വീണ്ടെടുക്കാൻ ശ്രമിച്ചു. അവൻ ചെറുതായി ചിരിച്ചു:
"ഓഹ്... നീയും ഉണ്ടോ ഇവളോടൊപ്പം…?“
ടീന പതുക്കെ മുന്നോട്ട് നടന്നു വന്നു..
“അതേ ഞാനും ഉണ്ടാകണമല്ലോ….”
“അശ്വതി എല്ലാം എന്നോട് പറഞ്ഞു… “
അവൻ്റെ മുഖം മാറി…
“ടീ നീ അശ്വതിയെ വിശ്വസിക്കരുത്… നീ എൻ്റെ പെങ്ങൾ
💬 Comments
View all comments