Chapter Title : വിമോചനം [അവളിലേക്കുള്ള യാത്ര] [CLIMAX]
മേരി ചിരിക്കും.
അശ്വിൻ മിണ്ടാതെ അതൊക്കെ നോക്കിയിരുന്നു.
ഇവരിൽ ഒരാൾ പോലും അറിയുന്നില്ല...
ഈ മേശയ്ക്ക് ചുറ്റുമിരിക്കുന്ന അഞ്ചുപേരിൽ മൂന്ന് പേരുടെ മാത്രം രഹസ്യമാണ് അവരുടെ ജീവിതം എന്നേക്കുമായി മാറ്റിയ ആ അധ്യായം.
ഫിലിപ്പിനും...
മേരിക്കും...
ടിജോ ഇന്നും എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നാണ് വിശ്വാസം.
ആ സത്യം അങ്ങനെ തന്നെ മണ്ണിനടിയിൽ കിടക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് അവർ തീരുമാനിച്ചിരുന്നു.
ഭക്ഷണം കഴിഞ്ഞപ്പോൾ ഫിലിപ്പ് വെള്ളം കുടിച്ചിട്ട് അശ്വിനെ നോക്കി.
"ഒരു കാര്യം ചോദിക്കട്ടെ മോനെ..."
"ചോദിക്കൂ അങ്കിൾ."
"നിനക്കറിയാമല്ലോ... എനിക്ക് ഈ സിനിമ ഒന്നും ഇഷ്ടമല്ല."
അശ്വിൻ ചിരിച്ചു.
"ആ... ആന്റി പറഞ്ഞിട്ടുണ്ട്."
ഫിലിപ്പ് ടീനയെ നോക്കി.
"ടീനയുടെ കാര്യം എന്തായി?"
"കുറച്ചു കൂടി താമസിക്കും അങ്കിൾ. ചിലപ്പോൾ ഒന്നുരണ്ട് ഓഡിഷൻ കൂടി ഉണ്ടാകും."
ഫിലിപ്പ് കുറച്ചുനേരം ഒന്നും മിണ്ടിയില്ല.
പിന്നെ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു:
"അതുകൊണ്ടാണ് ഞാൻ പറയുന്നത്..."
"ഇനി എന്റെ മോളെ ഒരു റോളിന് വേണ്ടി ആരുടെയും മുന്നിൽ കൊണ്ടുപോയി നിർത്താൻ എനിക്ക് താൽപര്യമില്ല."
ടീനയുടെ മുഖത്തെ ചിരി പതുക്കെ മങ്ങി.
ഫിലിപ്പ് തുടർന്നു.
"എന്റെ കയ്യിൽ പണമുണ്ട്."
"ഒരു സിനിമ ചെയ്യാനുള്ള കഴിവും എനിക്കുണ്ട്."
അശ്വിൻ ശ്രദ്ധയോടെ കേട്ടിരുന്നു.
"അപ്പോൾ..."
ഫിലിപ്പ് അശ്വിന്റെ കണ്ണുകളിലേക്ക് നോക്കി.
"ആ സിനിമ ഞാൻ തന്നെ പ്രൊഡ്യൂസ് ചെയ്യാം."
ടീന പെട്ടെന്ന് അച്ഛനെ നോക്കി.
"ഡാഡി... സീരിയസായിട്ടാണോ?"
"അതെ."
അവളുടെ മുഖത്ത് വിശ്വസിക്കാനാകാത്ത സന്തോഷം.
പക്ഷേ ഫിലിപ്പ് വീണ്ടും അശ്വിനിലേക്ക് തിരിഞ്ഞു.
"ഒരു കാര്യം മാത്രം."
അശ്വിൻ ശ്രദ്ധിച്ചു.
"സിനിമ എന്റെ പണം കൊണ്ടായിരിക്കാം."
"പക്ഷേ..."
അദ്ദേഹം ഒരു
💬 Comments
View all comments