0%

Chapter Title : വിമോചനം [അവളിലേക്കുള്ള യാത്ര] [CLIMAX]

നിമിഷം നിർത്തി.

"എന്റെ മകൾക്ക് ആ സിനിമയിൽ ഒരു സ്ഥാനം കിട്ടുന്നത് എന്റെ പണം കൊണ്ടായിരിക്കരുത്."

മേശയ്ക്ക് ചുറ്റും നിശ്ശബ്ദത.

"അവൾക്ക് കഴിവുണ്ടെങ്കിൽ..."

"ആ കഴിവ് കൊണ്ടായിരിക്കണം അവൾ അവിടെ എത്തേണ്ടത്."

ടീനയുടെ കണ്ണുകൾ പതുക്കെ നിറഞ്ഞു.

മേരി അവളുടെ കൈയിൽ സ്നേഹത്തോടെ പിടിച്ചു.

അശ്വിൻ കുറച്ചുനേരം ഒന്നും മിണ്ടിയില്ല.

പിന്നെ ചെറുതായി പുഞ്ചിരിച്ചു.

"അങ്കിൾ..."

ഫിലിപ്പ് അവനെ നോക്കി.

"സിനിമ റിലീസ് ആകുന്നതിന് മുമ്പ്..."

അശ്വിൻ ഒരു നിമിഷം ടീനയെ നോക്കി.

"‘ഫിലിപ്പിന്റെ മകൾ ആയതുകൊണ്ടാണ് ഈ വേഷം കിട്ടിയത്’ എന്ന് ചിലർ പറഞ്ഞേക്കാം."

ഫിലിപ്പ് ഒന്നും മിണ്ടാതെ കേട്ടു.

അശ്വിൻ തുടർന്നു.

"പക്ഷേ സിനിമ റിലീസ് ചെയ്തുകഴിഞ്ഞാൽ..."

അവന്റെ ശബ്ദത്തിൽ ചെറിയൊരു ആത്മവിശ്വാസം.

"അത് പറഞ്ഞവരൊക്കെ തന്നെ തിരുത്തിപ്പറയേണ്ടി വരും."

ടീന അശ്വിനെ നോക്കി.

"‘അവൾ ഫിലിപ്പിന്റെ മകളായതുകൊണ്ടല്ല... അവൾക്ക് കഴിവുള്ളതുകൊണ്ടാണ് ആ വേഷം കിട്ടിയത്’ എന്ന്."

ഒരു നിമിഷം നിശ്ശബ്ദത.

അശ്വിൻ ഫിലിപ്പിനെ നോക്കി.

"അത് ഞാൻ ഉറപ്പ് തരാം."

ഫിലിപ്പിന്റെ മുഖത്ത് പതുക്കെ ഒരു പുഞ്ചിരി വിരിഞ്ഞു.

അദ്ദേഹം കൈ നീട്ടി.

അശ്വിൻ ആ കൈ മുറുകെ പിടിച്ചു.

"അത് മതി മോനെ."

ടീനയുടെ കണ്ണുകളിൽ ഇപ്പോൾ സന്തോഷത്തിന്റെ കണ്ണുനീരായിരുന്നു.

അവൾ അശ്വിനെ നോക്കി ചിരിച്ചു.

അശ്വതി ആ കാഴ്ച നിശ്ശബ്ദമായി നോക്കിയിരുന്നു.

ഒരിക്കൽ തന്റെ ജീവിതം അവസാനിച്ചുവെന്ന് കരുതിയ പെൺകുട്ടി...

ഇന്ന് മറ്റൊരാളുടെ സ്വപ്നം തുടങ്ങുന്നത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

അവളുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.

ഈ തവണ...

അത് പ്രതികാരത്തിന്റെ പുഞ്ചിരിയല്ലായിരുന്നു.

ജീവിതം തിരികെ കിട്ടിയ ഒരാളുടെ പുഞ്ചിരിയായിരുന്നു.

💬 Comments

View all comments