Chapter Title : വിമോചനം [അവളിലേക്കുള്ള യാത്ര] [CLIMAX]
അപ്പോഴാണ് ഫിലിപ്പ് എന്തോ ഓർത്തതുപോലെ പറഞ്ഞത്.
"അല്ല... ടിജോയോടും കൂടി ഒന്ന് സംസാരിക്കണം എന്ന് കരുതിയിരുന്നു."
മേരി ഉടനെ പറഞ്ഞു:
"അതിന്റെ ആവശ്യമില്ല ചേട്ടാ..."
ഫിലിപ്പ് അവളെ നോക്കി.
"ടിജോ ഇന്നലെ തന്നെ മെസ്സേജ് അയച്ചിരുന്നു."
"ആണോ?"
"മ്മ്."
മേരി വളരെ സ്വാഭാവികമായി പറഞ്ഞു:
"ഓസ്ട്രേലിയയിലേക്ക് പോകുകയാണെന്ന് പറഞ്ഞു. അവിടെ എന്തോ ബിസിനസ് തുടങ്ങാനാണത്രേ."
അശ്വതി ഒരു നിമിഷം ടീനയെ നോക്കി.
ടീനയും അവളെ നോക്കി.
പിന്നെ ഇരുവരുടെയും കണ്ണുകൾ അശ്വിനിലേക്ക് നീങ്ങി.
അശ്വിന്റെ ചുണ്ടിലും ഒരു ചെറിയ പുഞ്ചിരി.
മൂവരും ഒന്നും പറയാതെ ആ ചിരി ഉള്ളിൽ ഒതുക്കി.
മേരി അതൊന്നും ശ്രദ്ധിച്ചില്ല.
"നല്ലതല്ലേ... അവൻ അവിടെയെങ്കിലും സമാധാനമായി ജീവിക്കട്ടെ."
അശ്വിൻ ഒന്നും പറഞ്ഞില്ല.
വെള്ളം പതുക്കെ കുടിച്ചുകൊണ്ട് അവൻ മനസ്സിൽ പറഞ്ഞു:
"ആദിത്യൻ... നമ്മൾ വിചാരിച്ചതിലും ബുദ്ധിയുള്ളവനായിരുന്നു."
ടിജോ ഇപ്പോഴും ജീവനോടെയുണ്ടെന്ന്...
ലോകം വിശ്വസിച്ചുകൊണ്ടിരുന്നു.
അത് അങ്ങനെ തന്നെ തുടരട്ടെ.
മേശയ്ക്ക് ചുറ്റുമിരുന്നവർ വീണ്ടും അവരുടെ സംഭാഷണത്തിലേക്ക് മടങ്ങി.
പുറത്ത് മറൈൻ ഡ്രൈവിന്റെ വെളിച്ചങ്ങൾ കടലിൽ പ്രതിഫലിച്ചുകൊണ്ടിരുന്നു.
അകത്ത്...
ഒരുപാട് നാളുകൾക്ക് ശേഷം...
അഞ്ചുപേരും ഒരുമിച്ച് ചിരിച്ചുകൊണ്ടിരുന്നു.
ഒരിക്കൽ അവസാനിച്ചുപോയെന്ന് കരുതിയ ജീവിതങ്ങൾ...
പതുക്കെ വീണ്ടും മുന്നോട്ട് പോകുകയായിരുന്നു.
അശ്വതി അശ്വിനെ നോക്കി.
അവനും അവളെ നോക്കി.
ഒരു വാക്കും വേണ്ടിയിരുന്നില്ല.
ചില യാത്രകൾ അങ്ങനെയാണ്...
ലക്ഷ്യസ്ഥാനത്ത് അത് അവസാനിക്കില്ല.
അവ ഒരാളിൽ തുടങ്ങി...
മറ്റൊരാളിൽ പൂർത്തിയാകും.
അശ്വിന്റെ യാത്രയും അങ്ങനെയായിരുന്നു.
"അത് അവളിലേക്കുള്ള യാത്ര മാത്രമായിരുന്നില്ല...
നഷ്ടപ്പെട്ട പല ജീവിതങ്ങളെയും തിരികെ കൊണ്ടുവന്ന യാത്ര കൂടിയായിരുന്നു.”
ശുഭം…
💬 Comments
View all comments