0%

Chapter Title : വിശ്വാസത്തിന്റെ രാത്രി [മനോഹരൻ മംഗളോദയം]

ആണെങ്കിലും ഇവൾ അങ്ങനെ വിളിച്ചത് എൻ്റെ അഭിമാനത്തെ ചൊടിപ്പിച്ചു..."

"പൊട്ടൻ നിൻ്റെ തന്ത...."

"എന്നെ ഒഴിവാക്കിയെങ്കിൽ എന്താ അവള് ആഗ്രഹിച്ച ആളിനെ തന്നെ കിട്ടിയില്ലേ.... "

"എൻ്റെ തന്ത നിന്നെ പോലെ പോട്ടനൊന്നുമല്ല ഇഷ്ടപെട്ട പെണ്ണിനോട് തുറന്നു പറഞ്ഞു അവരെ ജീവിതത്തിൽ ഒപ്പം കൂട്ടിയ നട്ടെല്ലുള്ള ആണ് തന്നെയാ..."

"ഇല്ലെടാ... അവള് ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ wrong decision ആയിരുന്നു അത് എന്നാ അവള് പറഞ്ഞത്..."

"അവള് committed ആണെന്ന് അറിഞ്ഞിട്ട് പോലും നീ അവളോട് കാണിച്ച respect and caring അവളുടെ ഭർത്താവിൽ നിന്ന് പോലും കിട്ടിയിട്ടില്ല എന്ന്....."

"ആ രണ്ടു കാര്യങ്ങളും ശെരിയാണെന്ന് എനിക്കും അല്പം മുന്നേ മനസ്സിലായതാണല്ലോ..."

"Caring ആണ് സാറേ ഇവൻ്റെ മെയിൻ...."

അവള് എന്നെ കളിയാക്കി....

പക്ഷേ ആ കളിയാക്കലിൽ ഒരു സുഖം ഉണ്ടായിരുന്നു....

"അപ്പോ ശെരിക്കും ഈ പെൺകുട്ടികൾക്ക് ആണുങ്ങളുടെ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാൻ പറ്റുമോ...???"

എനിക്ക് സംശയം സഹിക്കാൻ വയ്യാതെ ചോദിച്ചു....

"ഏറെക്കുറെ...."

"എന്നാൽ നീ പറ എൻ്റെ മനസ്സിൽ എന്താണെന്ന്...."

"അത് ഞാൻ പറയില്ല...."

"ഇത് ഒരുമാതിരി മറ്റെടത്തെ പരിപാടി ആണ് please പറയേടീ....."

ഞാൻ അവളോട് കെഞ്ചി...

"ഇല്ലടാ ഞാൻ പറയില്ല..."

എൻ്റെ നിർബന്ധം സഹിക്കാൻ വയ്യാതെ അവള് സമ്മതിച്ചു....

"ടാ ചിലപ്പോ തെറ്റായിരിക്കും... ആണെങ്കിലും എന്നെ ഒന്നും പറയരുത് .. എനിക്ക് തോന്നിയത് ആണ് ഞാൻ പറയുന്നത്...."

"Sure di..."

ഞാൻ അവളെ നോക്കി കാലുകൾ മടക്കി വച്ച് കൈകൾ മടിയിൽ വച്ച് കേൾക്കാൻ തയാറായി അവളുടെ മുഖത്തിനു നേരെ ഇരുന്നു....

💬 Comments

View all comments