Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]
എല്ലാം എനിക്ക് നഷ്ടമായിരിക്കുന്നു…..
എൻ്റെ ജീവിതം തന്നെ അവസാനിച്ചു… ഇനി എനിക്കൊരു ജീവിതമില്ല ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് പോലും ഞാൻ ചിന്തിച്ചു …
പക്ഷേ ഒന്നും അറിയാതെ ഞാൻ മരിക്കേണ്ട കാര്യം എന്താ…. ഇല്ല ഞാൻ മരിക്കുന്നില്ല… എന്താ സംഭവിച്ചത് എന്നറിയണം…. ഞാൻ പുറത്തിറങ്ങി ടീനയുടെ മൊബൈൽ പരിശോധിച്ചു… അതിൽ അസാധാരണമായി ഒന്നുമില്ല… ആകെ ടിജോയുടെ ഒരു missed call മാത്രം..
എൻ്റെ മൊബൈൽ ഞാൻ നോക്കി… ഒന്നുമില്ല… ഞാൻ നെറ്റ് on ചെയ്തു.. പെട്ടെന്ന് ഒരു നോട്ടിഫിക്കേഷൻ….. ടിജോയുടെ വോയ്സ് നോട്ട്….
വേഗം ഞാൻ play ചെയ്തു….
“ഹായ് ആഷ്….” “എത്ര കാലമായി ഞാൻ നിൻ്റെ പുറകെ നടക്കുന്നു… നീ എന്നെ മനഃപൂർവം avoid ചെയ്യുന്നതാണ് എന്നെനിക്കറിയാം…. പക്ഷേ ഇനി നിനക്കത്തിന് കഴിയില്ല….” ഇത്രയും ആയിരുന്നു ആ മെസ്സേജ്… എന്താണ് അവൻ ഉദ്ദേശിച്ചത്….. ഞാൻ വേഗം balcony വഴി താഴെ നോക്കി… ഇടിവെട്ട് ഏറ്റപോലെ ഞാൻ നിന്നു…. താഴെ ടിജോയുടെ കാർ….. അവൻ രാത്രി വന്നിരിക്കുന്നു… അപ്പോ ഞാൻ കണ്ടത് സ്വപ്നമല്ലായിരുന്നോ….????
അവള് വീണ്ടും ഇന്നലെ കണ്ട സ്വപ്നം ഓർത്തെടുത്തു…. ഇപ്പൊൾ പലതും ഓർമ വരുന്നു…. അതെ അവൻ തന്നെ….എപ്പോൾ എൻ്റെ ദേഹത്ത് മുഴുവനും ഇഴഞ്ഞ് നടന്നത് പാമ്പുകൾ അല്ല അവൻ്റെ കൈകൾ ആണ്.. അപ്പോ അതിനിടയിൽ കണ്ട പ്രകാശം….???? ഇനി അവൻ വീഡിയോ എടുത്തത് ആണോ….???? ഈശ്വരാ നിന്ന നില്പിൽ ഭൂമി പിളർന്ന് താഴേക്ക് പോണേ എന്ന് പ്രാർത്ഥിച്ചു….എന്തിന് അവൻ എന്നോടിത് ചെയ്തു….????
എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല ഞാൻ യാന്ത്രികമായി താഴെ ഇറങ്ങി
💬 Comments
View all comments