0%

Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]

കുഞ്ഞു മുറിവ് ഉള്ളൂ… ദൈവം കാത്തു….”

അമ്മ പറഞ്ഞു …

അപ്പോ ആരും ഒന്നും അറിഞ്ഞിട്ടില്ല…. എനിക്ക് അല്പം ആശ്വാസമായി… പക്ഷേ എൻ്റെ ഉള്ളിലെ അഗ്നിപർവ്വതം പോട്ടത്തിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ടായിരുന്നു….

എനിക്കൊന്നു കരയാൻ പോലും പറ്റുന്നില്ലല്ലോ…… എന്തൊരു അവസ്ഥയാണിത്… ലോകത്ത് ഒരാൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കരുതേ… അല്പസമയം കഴിഞ്ഞപ്പോൾ ടീനയുടെ പപ്പയും മമ്മിയും വന്നു… എനിക്ക് എന്തോ അവരോട് പോലും വെറുപ്പ് തോന്നി…. പക്ഷേ അത് പോലും എനിക്ക് കാണിക്കാൻ പറ്റുന്നില്ല…..

“എന്തിനാ മോളേ ഇത്ര രാവിലെ പോയത് നേരം വെളുത്തിട്ട് പോയാൽ പൊരാരുന്നോ….”

എല്ലാപേരും ഉള്ളത് കൊണ്ട് എനിക്ക് അവരുടെ ചോദ്യം അവഗണിക്കാൻ സാധിച്ചില്ല…

” പെട്ടെന്ന് അമ്മയെ കാണാൻ തോന്നി അതാ… മമ്മി……Sorry….”

അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു…. പാവം…

24 മണിക്കൂർ observation കഴിഞ്ഞു പിറ്റേന്നു വീട്ടിൽ എത്തി… ഈ accident ഒരു കണക്കിന് അനുഗ്രഹമായി അല്ലെങ്കിൽ ശരീരത്തിലെ അടയാളങ്ങൾ എല്ലാം ചിലപ്പോ എല്ലാപേരും കണ്ടേനെ ഞാൻ എന്ത് പറയുമായിരുന്നു…..???

അങ്ങനെ കുറച്ചു ദിവസങ്ങൾക്കകം ശരീരത്തിന് പുറത്തുള്ള മുറിവുകൾ ഉണങ്ങി…. പക്ഷേ ഉള്ളിലുള്ള മുറിവുകൾ കൂടി വന്നു….. ദിവസങ്ങൾ കഴിയും തോറും എൻ്റെ അവസ്ഥ മോശമായികൊണ്ടിരുന്നു… എനിക്ക് എന്നെ കൺട്രോൾ ചെയ്യാൻ സാധിക്കുന്നില്ല… എനിക്ക് എല്ലാപേരോടും ദേഷ്യമായി… ഓരോ ചെറിയ കാര്യത്തിന് പോലും ഞാൻ ഭയങ്കരമായി ദേഷ്യപെടും…. എൻ്റെ അനിയത്തിയെ ഒരു ചെറിയ കാര്യത്തിന് ആദ്യമായി തല്ലി….. അവളുടെ കരച്ചിൽ കണ്ട് എനിക്ക് പോലും സഹിച്ചില്ല….

റാം ഒരുപാട് തവണ വിളിച്ചു… പക്ഷേ എനിക്ക് അവനെ ഫേസ് ചെയ്യാൻ

💬 Comments

View all comments