0%

Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]

ബുദ്ധിമുട്ട് ആയത്കൊണ്ട് അവനെ ഞാൻ പൂർണമായും avoid ചെയ്തു…

എനിക്ക് പ്രേമം, സ്നേഹം എന്നു കേൾക്കുമ്പോഴേക്കും ഭയങ്കര ദേഷ്യമായി

അമ്മയും അച്ഛനും പലതവണ എന്നോട് ചോദിച്ചു എന്താണ് പറ്റിയെന്ന്… അവരോട് ഓരോന്ന് പറഞ്ഞു ഒഴിവായി…. ഞാൻ ഇതിന് മുൻപ് അവരോട് ദേഷ്യപെട്ടിട്ടെ ഇല്ല…. പ്രത്യേകിച്ച് അമ്മയോട്.. ഇപ്പൊൾ അമ്മയെ കാണുമ്പോ തന്നെ ഞാൻ എഴുന്നേറ്റ് പോകും…. പക്ഷേ അത് ഒരു മറയായിരുന്നു, എനിക്ക് അമ്മയെ ഫേസ് ചെയ്യാതെ ഇരിക്കാൻ….

ഒരു ദിവസം രാവിലെ അമ്മ എൻ്റെ റൂമിൽ വന്നു ഞാൻ കിടക്കുകയായിരുന്നു…. അമ്മയെ കണ്ടതും ഞാൻ തിരിഞ്ഞു കിടന്നു…. അമ്മ ബെഡിൽ ഇരുന്ന് കൊണ്ട് എന്നോട് പറഞ്ഞു….

“മോളെ… മോൾക്ക് അമ്മയെ ഇപ്പൊൾ ഇഷ്ടമല്ലെന്ന് അമ്മയ്ക്ക് അറിയാം അതുകൊണ്ട് ഞാൻ ഇന്ന് കുടുംബ വീട്ടിലേക്ക് പോകുന്നു… മോൾ സന്തോഷമായിരിക്ക് എൻ്റെ മോളുടെ സന്തോഷമാണ് എൻ്റെ സന്തോഷം….” ആ വാക്കുകൾ ഒരു അസ്ത്രമായി എന്നിൽ തറച്ചു… ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അമ്മയെ ആണ്….

ആ അമ്മ എന്നിൽ നിന്ന് അകന്നാൽ പിന്നെ ഈ ലോകത്ത് വേറെ ആരുമില്ല…

എനിക്ക് സഹിക്കാൻ പറ്റിയില്ല ഞാൻ അമ്മയെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി…

“അമ്മ സോറി അമ്മ….”

പൊട്ടി കരഞ്ഞു…..ഒരുപാട് മാപ്പ് പറഞ്ഞു… അമ്മയും കരഞ്ഞു…

അന്നു മുതൽ ഞാൻ മാറാൻ ശ്രമിച്ചു…. അന്നത്തെ സംഭവം നടന്നപ്പോൾ സേഫ് പിരീഡ് ആയിരുന്നത് കൊണ്ടാണോ അതോ അവനു കഴിവില്ലാത്തത്… കൊണ്ടാണോ എന്നറിയില്ല ഭാഗ്യത്തിന് ഞാൻ pregnant ആയില്ല…. അതിനു ശേഷം ഞാൻ ടീനയെയും അവരുടെ full ഫാമിലിയും block ചെയ്തു…..

💬 Comments

View all comments