Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]
പതിയെ എൻ്റെ പഴയ ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സമയം…. ഒരു unknown നമ്പറിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു… അറ്റൻഡ് ചെയ്തു…
“ഹായ് ആഷ്…..”
ടിജോ….. അവനാണ് എന്നെ അങ്ങനെ വിളിക്കുന്നത് ഞാൻ തകർന്ന് പോയി… എനിക്ക് അവനോട് ദേഷ്യമല്ല തോന്നിയത്… വെറുപ്പ്……വെറുപ്പ് മാത്രം….
“എനിക്ക് നിന്നെ കാണണം…”
“ഇല്ല ഇനി നമ്മൾ കാണില്ല… ”
“അത് ഞാനാണ് തീരുമാനിക്കുന്നത്… നീ ആദ്യം എൻ്റെ WhatsApp ബ്ലോക്ക് മാറ്റ് എനിക്ക് ഒരു കാര്യം പറയാനുണ്ട് ..”
“എനിക്ക് കേൾക്കേണ്ട …”
“നീ ആ block മാറ്റിയിട്ട് ഒരു മെസ്സേജ് മാത്രം നോക്കിയിട്ട് വേണേൽ ബ്ലോക്ക് ചെയ്തോ…”
എൻ്റെ നെഞ്ചൊന്ന് പിടഞ്ഞു….
ഞാൻ WhatsApp unblock ചെയ്തു….
“ടിങ്.”
ഞാൻ മെസേജ് ഓപൺ ആക്കി… ഞാൻ പേടിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു…. അന്നു എന്താണോ നടന്നത് അത് എല്ലാം അവൻ റെക്കോർഡ് ചെയ്തിട്ടുണ്ട്… അതും നല്ല ക്ലിയർ ആയി…. അതിൽ ഇടയ്ക്കൊക്കെ ഞാൻ ഇടയ്ക്കൊക്കെ കണ്ണ് തുറക്കുന്നുണ്ട്….
ഞാൻ മരവിച്ച് ഇരുന്നു…. ഇനി ഇതിൽ നിന്ന് എനിക്കൊരു മോചനം ഇല്ല…. ഒറ്റ ദിവസം കൊണ്ട് ഞാൻ കണ്ട സ്വപ്നങ്ങൾ…. ഞാൻ ആഗ്രഹിച്ച ജീവിതം… കുടുംബം… എല്ലാം നശിച്ചു…. ഒരു പെണ്ണിൻ്റെ അനുവാദമില്ലാതെ അവൾക്ക് വിലപെട്ടതെല്ലാം ഒരാൾ കവർന്നെടുത്തിരിക്കുന്നു…. ഏതാനും നിമിഷങ്ങൾ കൊണ്ട് എൻ്റെ ജീവിതം ഇരുട്ടിലേക്ക് തള്ളി വിട്ടിരിക്കുന്നു…. എൻ്റെ കണ്ണിൽ നിന്നും കുടു കുടാ വെള്ളം വന്നുകൊണ്ടിരുന്നു …. ഉടനെ വാട്ട്സ്ആപ്പിൽ അവൻ്റെ കോൾ….. ഞാൻ വിറയ്ക്കുന്ന കൈകൾ കൊണ്ട് അറ്റൻഡ് ചെയ്തു….
“ഇനി നിൻ്റെ കര്യങ്ങൾ
💬 Comments
View all comments