0%

Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]

എനിക്ക് തീരുമാനിക്കാമല്ലോ അല്ലേ…”

“ഇപ്പൊ ആരും അറിഞ്ഞിട്ടില്ല… മറിച്ചായാൽ.. എല്ലാപേരും അറിയും അതോട് കൂടി നിൻ്റെ അനിയത്തിയുടെ ജീവിതം കൂടി നശിക്കും… അവരുടെ ജീവിതം തകരും…. ആ സ്വരത്തിൽ ഭീഷണി ഉണ്ടായിരുന്നു….

ആഷ്… ഞാൻ നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോ നീ അത് accept ചെയ്തെങ്കിൽ ഒന്നോ രണ്ടോ പ്രാവശ്യം എൻ്റെ ആവശ്യം കഴിഞ്ഞ് ഞാൻ പോയേനെ ഇതിപ്പോ നിൻ്റെ വീഡിയോ എൻ്റെ ഫ്രെണ്ട്സും കണ്ടൂ അവൻ മാരും പിരി പൊട്ടി നിൽക്കുകയാ….”

ഇതെല്ലാം കേട്ട് ഞാൻ കുറെ സമയം സ്ഥപ്തയയി ഇരുന്നു… കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ കുറെ കരഞ്ഞു… എന്ത് ചെയ്താലും അവൻ എന്നെ മുതലെടുക്കും ഉറപ്പാണ്…. ഞാൻ ആത്മഹത്യ ചെയ്താലും ഇതിന് അവസാനം ആകില്ല… അവനു വഴങ്ങികൊടുത്താലും ഇത് തീരില്ല….

അവൻ ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ ആളല്ല ഞാൻ…. ഒത്തിരി ആൾക്കാരെ അവൻ നശിപ്പിച്ചിട്ടുണ്ടാകും…. മാത്രവുമല്ല ആർക്കും ഒരു പ്രശ്നം ഉണ്ടാകാനും പാടില്ല…. മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം… ഒത്തിരി നേരം ഞാൻ അതിനു പോം വഴി ആലോചിച്ചു…. ഞാനല്ലാതെ ഈ കാര്യം ഒരാളും അറിയാനും പാടില്ല…. എൻ്റെ തല പുകയാൻ തുടങ്ങി…. മനസ്സിൽ ഒരു ഉറച്ച തീരുമാനം എടുത്തേ പറ്റൂ…. എൻ്റെ കുടുംബത്തിന് വേണ്ടി….. ഇവൻ ഇതിന് മുന്നേ നശിപ്പിച്ച പെൺകുട്ടികൾക്ക് വേണ്ടി…. ഞാൻ ഒരു തീരുമാനം എടുത്തു…

പക്ഷേ ആദ്യം ഞാൻ normal ആകണം അതിനുളള വഴി നോക്കണം…. എൻ്റെ ഒരു ഫ്രണ്ട് ഉണ്ട് നാദിറ അവള് ഒരു സൈക്കാർട്ടിസ്റ് ആണ്…. അവളെ വിശ്വസിക്കാൻ പറ്റും…. അങ്ങനെ ഞാൻ അവളെ വിളിച്ചു… കൊച്ചിയിൽ ആണ്

💬 Comments

View all comments