Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]
അല്ലേ…. ”
“ഒരിക്കലും ഇല്ലടീ… നിന്നെ ഞാൻ കെട്ടിക്കോളാം നടന്നതൊന്നും എനിക്ക് പ്രശ്നമല്ല നിന്നെ എനിക്ക് അത്രക്ക് ഇഷ്ടമാണ്…”
“കഴിയില്ല അശ്വിൻ…. എനിക്ക് ഇനി അങ്ങനെ ഒരു ജീവിതമില്ല… ജീവിക്കാൻ സമ്മതിക്കില്ല അവർ… അവർ എന്ത് വേണമെങ്കിലും ചെയ്യും… എന്തിനാ നിൻ്റെ ജീവിതം കൂടി ഇതിലേക്ക് വലിച്ചിടുന്നത്…”
“ടീ അവനെ നമുക്ക് അവനെ തീർത്താലോ…..”
“ഞാനും അത് ആലോചിച്ചു…”
“പക്ഷേ ഏതെങ്കിലും നല്ല പോലീസ് ആണ് അന്വേഷിക്കുന്നതെങ്കിൽ അതും പ്രശ്നമാണ്….. അവർ എല്ലാം പുറത്ത് കൊണ്ട് വരും….എനിക്ക് സംഭവിച്ചത് ഉൾപടെ… അത് ഞങ്ങടെ ഫാമിലിയെ ബാധിക്കും….”
“അവനെ കെട്ടുന്നതല്ലതെ വേറെ വഴിയില്ല അല്ലെങ്കിൽ ഞാൻ അവൻ്റെ പേരെഴുതി വച്ചിട്ട് suicide ചെയ്യണം… പക്ഷേ അവൻ ചെയ്ത തെറ്റിന് മരിക്കാൻ എനിക്ക് മനസ്സില്ലാ… മാത്രവുമല്ല അത് എൻ്റെ പരെൻ്റ്സിന് സഹിക്കാൻ പറ്റില്ല…”
“ഇതല്ലാതെ വേറെ വഴിയില്ല അശ്വിൻ….”
“അപ്പോ ജീവിതകാലം മുഴുവനും അവൻ്റെ അടിമ ആയി ജീവിക്കാനാണോ നിൻ്റെ തീരുമാനം….????”
ദേഷ്യവും വിഷമവും സഹിക്കാൻ പറ്റാതെ ഞാൻ ചോദിച്ചു….
ഹിഹിഹി…. എന്ന് ആര് പറഞ്ഞു…. ഞാൻ എൻ്റെ പ്ലാനിൻ്റെ പകുതിയേ നിന്നോട് പറഞ്ഞുള്ളൂ…. ബാക്കി ചെയ്യാനുള്ളത് ആണ്…
“അശ്വിൻ നിനക്ക് 2 വഴി ഉണ്ട് ഒന്നുകിൽ നമ്മൾ തമ്മിൽ കണ്ടിട്ടില്ല എന്നതുപോലെ പിരിയാം അല്ലെങ്കിൽ എന്നോടൊപ്പം നിൽക്കാം… എന്ത് തന്നെ വന്നാലും ഞാൻ നിന്നെ ഒരു പ്രശ്നത്തിൽ ചാടിക്കില്ല….”
അൽപ നേരത്തെ ആലോചനകൾക്ക് ഒടുവിൽ ഞാൻ മനസ്സിൽ തീരുമാനം എടുത്തു… ഞാൻ അശ്വതിയോടൊപ്പം നിൽക്കും…. ഈ അവസ്ഥയിൽ മറിച്ച് എന്ത് ചിന്തിക്കാനാണ്….??? അങ്ങനെ ആരെങ്കിലും ചിന്തിച്ചാൽ അവൻ മനുഷ്യൻ
💬 Comments
View all comments