Chapter Title : അവളിലൂടെ ഞാൻ നടന്ന വഴികൾ [സെറിന സനു]
ഉച്ചയായി ക്ലാസ് കഴിഞ്ഞു വീട്ടിൽ പോകാം കൂട്ടുകാരോപ്പം പുറത്തിറങ്ങിയ ഞാൻ ഇടക്ക് വച്ചു നൈസ് ആയിട്ട് മുങ്ങി ഇച്ചായന്റെ നമ്പർ എടുത്തു വിളിച്ചു
രണ്ട് തവണ ഫുൾ റിങ് ചെയ്തെങ്കിലും ആള് ഫോൺ എടുത്തില്ല എനിക്കാകെ നിരാശയായി ഞാൻ കണ്ട സ്വപ്നങ്ങളെല്ലാം വൃദാവിൽ ആയല്ലോന്ന് കരുതിയിരിക്കുമ്പോഴുണ്ടെടാ ദാ അച്ചായൻ തിരിച്ചു വിളിക്കുന്നു.....ഒറ്റ ബെലിൽ ഞാൻ കാൾ എടുത്തു.
അച്ചായാ എവിടെയാ ഞാനാ സെറിന
ഹ ഹ ഹ ഹ ഹഹാ ഒരു പൊട്ടിച്ചിരിയായിരുന്നു അപ്പുറത്തുനിന്ന് കേട്ടത്
എന്നാടി പെണ്ണെ നീ അലാറം വച്ചിരിക്കുകയായിരുന്നോ കൃത്യം 12:30 ആയപ്പോ വിളി വന്നല്ലോ...ഞാനെ ഇവിടെ ഹെഡ്മാസ്റ്റരുടെ റൂമിൽ ആയിരുന്നു ലീവ് പറയാൻ പോയതാ അതാ എടുക്കാൻ വൈകിയേ
നീ എവിടെയാ ഉള്ളെ
ഞാൻ :- ഇപ്പോ കോളേജ് കഴിഞ്ഞു ബസ്റ്റാൻഡിനടുത്ത കൂട്ടുകാരെ ഒഴിവാക്കി നിക്കുവാ അച്ചായനെ വിളിക്കാൻ
അച്ചായൻ :- ആണോ നീ ഭക്ഷണം കഴിച്ചോടി
ഞാൻ :- മ്മ് വീട്ടീന്ന് കൊണ്ട് വന്നത് കഴിച്ചു
സത്യത്തിൽ ഞാൻ കഴിച്ചിരുന്നില്ല എന്നാലും ആള് കഴിക്കാൻ വിലിക്കാതിരിക്കാൻ ഞാനൊരു കള്ളം പറഞ്ഞു
ഇച്ചായൻ :- അപ്പൊ എങ്ങനാ എനിക്കെന്റെ മുത്തിനെ കാണണമല്ലോ
ഞാൻ :- ഇന്നോ ഇപ്പോ തന്നെവേണോ നമുക്ക് പിന്നെ കണ്ടാൽ പോരെ
ഇച്ചായൻ :- പോരല്ലോ ഇന്ന് ഇപ്പൊ തന്നെ കാണണം
ഞാൻ :- അയ്‌ന് ഇച്ചായൻ എവിടെയാ അങ്കമാലി അല്ലെ ഞാൻ ആലുവൽ അല്ലെ എനിക്ക് വയ്യ കാത്തു നിക്കാൻ ഭയങ്കര വെയില ഇച്ഛയാ പ്ലീസ് ഞാൻ ഫോണിലൂടെ ചിണുങ്ങി.
ഇച്ചായൻ :- ഒരു കള്ള ചിരിയോടെ...എടി
💬 Comments
View all comments