0%

Chapter Title : അവൾക്കായ് [AJEESH]

Author : Ajeesh Read All Parts 629
നിർത്താൻ കുറെ പേര്‌ കാണും... " ബെല്ല ഫിലോസഫി തുടങ്ങി... എന്തോ അത്തരം ഒരു സംസാരം എപ്പോ അവൾ തുടങ്ങിവച്ചാലും രാധിക ചിരിച്ചു പോകും.... അറിയാതെ... ആ നിമിഷവും അത് തന്നെ സംഭവിച്ചു... അവൾ പൊട്ടിച്ചിരിച്ചുപോയി..." രാധികെ... നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്തെങ്കിലും പറഞ്ഞോണ്ട് വരുമ്പോ കിണിക്കാൻ നിക്കരുത് ന്ന്... " ബെല്ലക്ക് വേഗം ദേഷ്യം വന്നു...രാധിക പെട്ടെന്ന് ചിരിയടക്കി... അല്ലെങ്കിൽ ഇനി അതും പറഞ്ഞു പിണങ്ങാൻ തുടങ്ങും... അത് ഒരിക്കലും അവൾ ആഗ്രഹിച്ചിരുന്നില്ല...കുന്നിൻചെരുവിലെ ബസ്സ് സ്റ്റോപ്പിൽ അവർ ഇരുവരും ബസ്സ് കാത്ത് നിന്നു... ബസ്സ് സ്റ്റോപ്പ് ആയി ഒരു ഷെഡ് ഒന്നും നാട്ടിൽ ഇല്ലെങ്കിലും വലിയ ഒരു വാകമരം അവിടെ ഉണ്ടായിരുന്നു. ആ മരം വിരിച്ച പന്തലിന്റെ കീഴിൽ വന്ന് അൽപ നേരം ബസ്സും വിശ്രമിച്ചോട്ടെ എന്ന് ഈ വഴിയേ ആദ്യം ഓടിത്തുടങ്ങിയ ബസ്സ് ഡ്രൈവർ ചേട്ടൻ വിചാരിച്ചു കാണണം... അങ്ങനെ വിശ്രമം തുടർന്ന് തുടർന്നാവണം ഇങ്ങനെ ഒരു ബസ്സ് സ്റ്റോപ് ഇവിടെ ഉണ്ടായത്...
ഇപ്പോൾ ഈ വഴി ഒരുപാട് ബസ്സുകൾ ഓടാൻ തുടങ്ങിയിരിക്കുന്നു... എങ്കിലും ഒരു വലിയ നഗരത്തിന്റെ തിരക്കൊന്നും ഇവിടെ ഇല്ല.... രാധികയും ബെല്ലയും ആ പടുകൂറ്റൻ വാക മരത്തിന്റെ ചുവട്ടിൽ , അതിന്റെ തണലു കാഞ്ഞു നിന്നു.... നേരം 8 മണി കഴിഞ്ഞിരിക്കുന്നു... ഇപ്പോഴും വിട്ടുമാറാത്ത പുലകാല കോടമഞ്ഞ് അവർ ഇരുവരെയും പൊതിഞ്ഞു പിടിച്ചു. വായു കൊണ്ടുള്ള ഒരു ആവരണം പോലെ... ഒരുപക്ഷേ പ്രകൃതി പോലും അവർ ഇരുവരെയും അദൃശ്യമായി സംരക്ഷിക്കുന്നതാവണം." എന്തായാലും ഡിഗ്രി പഠനം കൊണ്ട് ഒരു

💬 Comments

View all comments