Chapter Title : അവൾക്കായ് [കുരുടി]
കൂടുതൽ വീർപ്പുമുട്ടിയത് പ്രാർത്ഥനയായിരുന്നു. അച്ഛനെ മാറ്റിയെടുക്കുന്നതിനൊപ്പം പൂജ പ്രാര്ഥനയെക്കൂടിയാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.
ജീവിതം വീണ്ടും പുതിയ രസ ഭാവങ്ങളിലേക്ക് ചേക്കേറി കൊണ്ടിരുന്നു.
*************************************************
"പൊന്നൂ, ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ."
അവളുടെ അല്പം വീർത്ത വയറിൽ പതിയെ മുഖം ചേർത്താണ് ഞാൻ ചോദിച്ചത്.
"ന്റെ വയറ്റിലുള്ളതെ ഒരു മോളാ ന്റെ കുഞ്ഞി തീർത്ഥ അവൾക്കിടാൻ തീർത്ഥ എന്ന പേരല്ലാതെ ഞാൻ വേറൊന്നും സമ്മതിക്കില്ല കേട്ടോടാ കെട്യോനെ."
പതിവ് കുറുമ്പ് ചിരിയോടെയാണ് അവൾ അത് പറഞ്ഞത്.
"ഞാൻ പറയാൻ കരുതിവെച്ചത്, നിനക്ക് എങ്ങനെ മനസിലായി."
എന്റെ മൂക്കിൽ പിടിച്ചു ആട്ടി കൊണ്ട് എന്റെ പൂജ പറഞ്ഞു.
"ഇതേ ഞാനും തീർഥയും തമ്മിലുള്ള എഗ്രിമെന്റാ എന്റെ മോളായിട്ടു പിറക്കണോന്നു ഞാൻ പ്രാര്ഥിക്കാത്ത ദിവസങ്ങളില്ല, അപ്പോൾ ന്റെ ഏട്ടന്റെ മനസ്സിലുള്ളത് ന്റെ വയറ്റിലുള്ള തീർത്ഥ കുട്ടി അമ്മയ്ക്ക് പറഞ്ഞു തരില്ലേ."
കൊച്ചുകുട്ടിയുടെ ഭാവത്തിൽ അവളതു പറഞ്ഞപ്പോൾ. നെഞ്ചിലേക്ക് അടക്കിപ്പിടിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.
ഞങ്ങളെ നോക്കി ചിരിച്ചു അപ്പോൾ ചുവരിൽ അവളുണ്ടായിരുന്നു നീലക്കണ്ണുള്ള ആഹ് രാജകുമാരി.
"ശുഭം."
സ്നേഹപൂർവ്വം കുരുടി.❤❤❤
💬 Comments
View all comments