0%

Chapter Title : അവൾക്കായി 2 [Warrior of Evil]

Author : Kambikathakal Read All Parts 180

കഴിയുന്നേ അറിയുന്നുണ്ടോ ഇത് വല്ലതും നീ........??"""""""""""""

ആരോ പരിഭവം കണക്കേ എന്റെ കാതോരം പറയുന്നത് ഞാൻ കേട്ടു. ശരീരം ഒട്ടാകെ ഒരു വിറ അനുഭവപ്പെട്ടു......!!

"""""""""""കേറി വാ ദേവാ., എന്നെ ഈ നരകത്തീന്ന് രക്ഷിക്ക്......""""""""""

വീണ്ടും അതേ ശബ്‌ദം. ഹൃദയം തുടിക്കുന്നത് എപ്പഴത്തെക്കാൾ പതിൻ മടങ്ങ് വേഗത്തിലായി. പൊട്ടിപ്പോവുമോ എന്ന് പോലും ഞാൻ സംശയിച്ചിരുന്നു. ആരോ എന്നെ നിയന്ത്രിക്കുന്ന പോലെ. കയ്യിലിരുന്ന താക്കോൽ കൊണ്ട് ആ വാതിൽ ഞാൻ തുറന്നു.

തുരുമ്പിച്ച വിജാഗിരിയുടെ ശബ്‌ദം., ഒരു പ്രത്യേകതയോടെ ആ വാതിൽ തുറന്നു. പുറത്തുള്ളതിനേക്കാൾ ഇരുട്ട് അകത്ത് വ്യാപിച്ചു. മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് ഞാനകത്തേക്ക് കേറി. പച്ചയിറച്ചി വെന്ത രൂക്ഷ ഗന്ധം മൂക്കിലേക്ക് അടിച്ച് കേറിയപ്പോ ഞാൻ മൂക്കും പൊത്തിയവിടെ ഇരുന്ന് പോയി. ഒപ്പം തന്നെ ചെറിയ ഫ്ലാഷ് വെട്ടത്തിൽ ഞാൻ ചുറ്റിനും ഒന്ന് നോക്കി പ്രത്യകിച്ച് ഒന്നും തന്നെ അവിടെങ്ങും ഞാൻ കണ്ടില്ല. പിന്നെവിടുന്നാണ് ഈ ഗന്ധം.......??

"""""""""""""ദേവാ ഇങ്ങോട്ട് വാ......."""""""""""

ഞാനിരിക്കുന്നതിന്റെ എതിരെ നിന്നുമാ ശബ്‌ദം വീണ്ടും കേട്ടു. എല്ലാം വെറും തോന്നലാണെന്ന് മനസ്സിനെ പല വട്ടം പറഞ്ഞ് മനസ്സിലാക്കി. ശ്വാസം വിടുന്ന ശബ്‌ദം മാത്രം ആ നിശബ്ദതതക്ക് ഇടയിൽ. കണ്ണുകളടച്ചു, എന്റെ പിന്നിലായി ആരോ ഉണ്ടന്നൊരു തോന്നൽ......!! പിന്നിൽ നിന്നും എന്തെക്കെയോ അടക്കിപിടിച്ച വർത്തമാനവും. അതെന്താണെന്ന് വ്യക്തമാവുന്നില്ല.

പെട്ടന്ന് വലിയൊരു അലർച്ചയോടെ എന്തോ വന്നെന്റെ കഴുത്തിൽ അള്ളി പിടിച്ചു. ശ്വാസം പോലും എടുക്കാൻ പറ്റിയിരുന്നില്ല. വെപ്രാളത്തോടെ ഞാൻ അവിടെ കിടന്ന് പിടയാൻ തുടങ്ങി. ഓരോ നിമിഷം കഴിയുന്തോറും വേദന കഠിനമായി കൊണ്ടിരുന്നു. കണ്മുന്നിൽ മരണത്തെ കണ്ട നിമിഷം......!!

"""""""""""ശത്രുവല്ല., എന്റെ ദേവനാ. അവനെ ഒരു രീതിയിലും വേദനിപ്പിക്കരുത്.....!!"""""""""

വീണ്ടും എതിരെ നിന്നാ ശബ്‌ദം. ഒരു വല്യ കുരവയിടൽ പോലെ കേട്ടു. അതോടൊപ്പം തന്നെ എനിക്ക് ശ്വസിക്കാൻ പറ്റി., അത് വരെയുണ്ടായിരുന്ന വേദനയും ഇല്ലാണ്ടായി.......!! എങ്ങനൊക്കെയോ തപ്പി തടഞ്ഞെഴുന്നേറ്റു. തെറിച്ച് വീണ ഫോണും എടുത്ത് എന്തോ ഉൾപ്രേരണയാൽ ഞാനാ മുറി ലക്ഷ്യമാക്കി നടന്നു. പേടിയുണ്ടെങ്കിൽ പോലും എനിക്കത് തുറന്നേ പറ്റു. എല്ലാം എന്റെ വെറും തോന്നലാ. അങ്ങനെയൊന്നും തന്നെ ഈ മുറിക്കുള്ളിൽ ഇല്ല. മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് രണ്ടും കല്പിച്ച് ഞാനാ മുറി തുറന്നു.........!!

കുറച്ച് ബുദ്ധിമുട്ടിയാണേലും വാതിൽ തുറന്ന് ഞാനകത്തേക്ക് കേറി. ഞാൻ വിചാരിച്ചത് പോലെ ഒന്നും തന്നെ അതിനകത്ത് ഇല്ലായിരുന്നു. എല്ലാം എന്റെ

💬 Comments

View all comments