Chapter Title : അവൾക്കായി 2 [Warrior of Evil]
തോന്നല് മാത്രാ......!! പക്ഷെ കുറച്ച് മുന്നേ നടന്ന കാര്യങ്ങൾ.....?? അതായിരുന്നു എന്നെയേറെ കുഴപ്പിച്ചത്. നടക്കുന്നതൊക്കെയും സത്യമോ മിഥ്യയോ.....?? പരീക്ഷിച്ച് കഴിഞ്ഞ് കാണൂന്നാ വിചാരിച്ചേ, പക്ഷെ ദൈവം പരീക്ഷണം തുടങ്ങിട്ടേയുള്ളൂ.......!!
ഒരു പ്രാവശ്യം കൂടെ എല്ലാമൊന്ന് നോക്കി ക്ലിയർ ചെയ്തു. ഇപ്പോഴാ ശ്വാസമൊന്ന് നേരെ വീണത് തന്നെ......!!
""""""""""നന്ദിയുണ്ട്., ഒരുപാട് നന്ദിയുണ്ട്. എന്നെയീ മുറിയിൽ നിന്നും മോചിപ്പിച്ചതിന്........!!""""""""""
തിരിഞ്ഞ് നടക്കാനൊരുങ്ങവേ വീണ്ടുമാ ശബ്ദം ഞാൻ കേട്ടു. വെട്ടി തിരിഞ്ഞ് നോക്കി. എന്നാലപ്പോഴും ഒന്നും എന്റെ കണ്ണിൽ കണ്ടില്ല. ആ നിമിഷം മനസ്സിലാക്കിയ കാര്യം ഇതൊന്നും എന്റെ തോന്നൽ അല്ല എന്നുള്ളതാണ്. ഈ രാത്രി പോലെ എല്ലാം സത്യം......!!
"""""""""ഇങ്ങനെ മറഞ്ഞിരുന്ന് ഭയം കാട്ടതെ മുൻപിൽ വാ......""""""""""
ഒരു പക്ഷെ എന്നിലെ അസുരൻ തന്നാവും അലറി കൊണ്ടത് പറഞ്ഞത്......!!
""""""""""എന്നെ നേരിട്ട് കണ്ടാൽ നിന്റെ ഭയം കൂടത്തേയുള്ളൂ ദേവാ....."""""""""""
"""""""""""എനിക്ക് ഭയമില്ല., ഒന്നിനേം.....!!"""""""""
ഭ്രാന്ത് പിടിച്ച് സ്വബോധത്തോടെ ആണോ എന്ന് പോലുമറിയാതെ എന്തൊക്കെയോ അലറാൻ തുടങ്ങിയിരുന്നു ഞാൻ.
""""""""""ഞാനിവിടെ തന്നെയുണ്ട് ദേവാ, നിന്റെയടുത്ത് തന്നെയുണ്ട്.....!!""""""""""
വീണ്ടുമാ ദുർഗന്ധം എന്റെ മൂക്കിലേക്ക് തുളഞ്ഞു കേറി. അതോടൊപ്പം നാല് ദിശയിൽ നിന്നും കുരവയിടലുകളും.
"""""""""ദേവാ.....""""""""
സൗമ്യമായ ആ ശബ്‌ദം മാറി. ഇപ്പോഴുള്ളാ ശബ്‌ദം വന്യമാണ്. അതെന്നെപ്പോലും ഒരു നിമിഷം നടുക്കി കളഞ്ഞു. ഹൃദയമിടിപ്പ് വേഗത്തിൽ ആവുന്നു. ആ ദുർഗന്ധത്തിന്റെ ഉറവ എന്റെ പിന്നിൽ നിന്നുമാണ്. ആരുടെയോ കാല്പ്പെരുമാറ്റവും ശ്വാസമെടുക്കുന്ന ശബ്ദവും ഞാൻ കേട്ടു. പെട്ടന്ന് എന്റെ തോളിൽ പതിഞ്ഞ കൈ, അതിൽ നിന്നുമൊഴുകിയ ചുടു രക്തം എന്റെ ഷർട്ടിലൂടെ താഴേക്കോലിച്ചു. കണ്ണുകൾ വലത് വശത്തേക്ക് തിരിക്കുമ്പോ ഞാൻ കണ്ടു, ചതയും എല്ലും പുറത്തേക്ക് വന്ന രക്തത്തിൽ മുങ്ങിയ ആ കൈയേ......!! ശരീരം വെട്ടി തിരിച്ചു ഒരു രൂപം., അതെന്നെ നോക്കിയാണ് നിൽക്കുന്നത് എന്നലാ കണ്ണുകൾ അതടഞ്ഞിരിക്കുന്നു. അവൾ ചിരിക്കുന്നു ആ പല്ലുകൾ മുഴുവൻ രക്തക്കറ. ഒന്നലറി വിളിക്കണം എന്നുണ്ട് പക്ഷെ ഉള്ളിൽ നിന്നും ശബ്‌ദം പുറത്തേക്ക് വരാൻ പോലും ഭയന്നോളിച്ചു കളഞ്ഞു. തിരിഞ്ഞോടാൻ ശ്രമിച്ചു എന്നാ വീണ്ടും എന്റെ മുന്നിലാ രൂപം. എന്റെ മരണം ഞാനുറപ്പിച്ചു., ദൈവമേ എന്റെ അമ്മയെ കാത്തോണേ.......!! ഇഞ്ചിഞ്ചായി ഭയമെന്നെ കൊല്ലുകയായിരുന്നു. കുറച്ച് മുന്നേ വരെ എന്നിൽ നിറഞ്ഞ ധൈര്യം എവിടെപ്പോയി.....??
""'"""""""ദേവാ......."'""'"""""
ഇത്തവണ അവൾ വിളിച്ചു., സൗമ്യത്തോടെ, അതോടൊപ്പമാ കണ്ണുകളും തുറന്നു. ആ കണ്ണുകളിൽ നിന്നും നിറഞ്ഞൊഴുകിയത് കണ്ണുനീർ തുള്ളികൾ ആയിരുന്നില്ല.,
💬 Comments
View all comments