0%

Chapter Title : അവൾക്കായി [Warrior of Evil]

Author : Kambikathakal Read All Parts 381

നിന്റമ്മയുടെ ഓപ്പറേഷൻ നടന്നിരിക്കും.......!!"""""""""

""""""""""സാറേ എനിക്കെന്തേലും പറ്റിയാലും ഓപ്പറേഷൻ നടന്നിരിക്കണം.....!!"""""""""

"""""""""അതിന് നിനക്കെന്ത് പറ്റാനാ ദേവാ.....??""""""""

വെറുതെ പുഞ്ചിരിച്ചു. വീണ്ടും മനസ്സിലെ പേടി തുറന്ന് കാട്ടിയാൽ അദ്ദേഹം വേറെയാർക്കേലുമാ ആ പണി കൊടുക്കും.

"""""""""നല്ലത്. പിന്നെ ചെല്ല് അമ്മയെയൊക്കെ കണ്ട് എടുക്കാനുള്ളതൊക്കെ എടുത്ത് നേരെ ഇങ്ങോട്ട് തന്നെ വാ, ബാക്കി അഡ്രസ്സൊക്കെ ഞാനപ്പോ തരാം. ഉച്ചക്ക് രണ്ട് മണിക്കോ മറ്റോ ഇവിടുന്ന് ബസ്സുണ്ട്. ചെല്ല്, പോയിട്ട് വാ......!!""""""""

അവിടുന്ന് പടിയിറങ്ങുമ്പോ എന്തക്കയോ പ്രതിക്ഷ മനസ്സിൽ നിറഞ്ഞു.

വീട്ടിൽ ചെന്ന് രണ്ട് ദിവസത്തേക്ക് വേണ്ട അത്യാവശ്യ ഡ്രെസ്സുകളും മറ്റുമെടുത്തു.

""""""""""അമ്മേ..... രണ്ട് ദിവസത്തേക്ക് ഞാനിവിടെ ഉണ്ടാവില്ല. ഒരു ജോലി കിട്ടി. ഞാൻ പോയിട്ട് വരുമ്പോഴത്തേക്കും അമ്മയുടെ അസുഖമൊക്കെ മാറി പഴയത് പോലെ സംസാരിക്കാനും എണീച്ച് നടക്കാനുമൊക്കെ പറ്റും. ശേഖരൻ സാറ് ഉറപ്പ് തന്നിട്ടുണ്ട്., വരുന്ന തിങ്കളാഴ്ച തന്നെ ഓപ്പറേഷൻ നടത്തൂന്ന്......!! നമ്മടെ പ്രാർത്ഥന ദൈവം കേട്ടമ്മേ. രണ്ട് ദിവസത്തേക്ക് മായേച്ചി ഇവിടെ വന്ന് നിന്നോളും, അമ്മ പേടിക്കണ്ടാട്ടോ. ഞാൻ പോയിട്ട് വരവേ......!!""""""""""

മായേച്ചി, അമ്മയുടെ മൂത്ത സഹോദരിയുടെ മകൾ. എന്താവശ്യം വന്നാലും കൂടെ നിക്കുന്ന കുടുംബത്തിലെ ഏക ആൾ. വല്യമ്മക്ക് പോലുമില്ലാതെ സ്നേഹമാണ് മായേച്ചിക്ക് ഞങ്ങളോട്. ഞങ്ങൾ അയൽപ്പക്കവുമാണ്. ഭർത്താവായി വരുത്തിവച്ച ഒരുപാട് കടമുണ്ട് മായേച്ചിക്ക്. അതിനാൽ തന്നെ എന്റെ കഷ്ടപ്പാടുകളും കൂടെ അറിയിക്കണ്ടാന്ന് വിചാരിച്ചു. എന്നാലും ചിലത് കണ്ടറിഞ്ഞ് ചേച്ചി ചെയ്ത് തരുമായിരുന്നു.

ചെറുതായി അമ്മ തലയനക്കി, അതമ്മയുടെ സമ്മതമായിരുന്നു.

"""""""""""മായേച്ചി ഞാനിറങ്ങുവാ, അമ്മേ നോക്കിക്കോണേ......."""""""""

""""""""""എന്തിനാ ദേവാ നീ പ്രത്യകിച്ചെടുത്ത് പറേണെ.....?? കുഞ്ഞമ്മയെ ഞാൻ നോക്കൂലേ......??"""""""""

💬 Comments

View all comments