Chapter Title : Avalude ravukal part 2
Avalude ravukal part 2
മറുവശത്തെ തികച്ചും അപരിചിതമായ ശബ്ദം എന്നെ ഞെട്ടിച്ചു, ഇനി അവൾ നമ്പർ മാറിയോ ഏയ് ഇല്ല. എന്തായാലും സംസാരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു ഇന്റർനെറ്റ് കാൾ ആയതുകൊണ്ട് മറ്റയാൾക് എന്റെ നമ്പർ കാണാനും പറ്റില്ല.. ആ ധ്യര്യത്തിൽ ഞാൻ ചോദിച്ചു
ഇത് ചാര്മിളയുടെ നമ്പർ അല്ലെ ? അപ്പുറത്തുനിന്നും മറുപിടിയൊന്നും ഇല്ല
ഹലോ …
ഇത് ചാര്മിളയുടെ നമ്പർ ആല്ലേ ?
പെട്ടെന്ന് തന്നെ അയാൾ ഫോൺ കട്ട് ചെയ്തു.
ശെടാ .. നമ്പർ മാറിപോയതാണെങ്കിൽ ഇയാൾക്ക് പറഞ്ഞൂടെ. എന്തായാലും ഒന്നുടെ ട്രൈ ചെയ്തു നോകാം ഞാൻ വീണ്ടും അതെ നമ്പറിൽ വിളിച്ചു.
പക്ഷെ ഫോൺ സ്വിച്ച്ഓഫ് ആക്കിയിരുന്നു. എന്റെ മനസ്സിൽ വീണ്ടും ഓരോ ചിന്തകൾ തലപൊക്കി തുടങ്ങി.
ഒരു നൂറു ചോദ്യങ്ങൾ ..
അതാരായിരിക്കും ? ഒരുപക്ഷെ അവളുടെ അച്ഛനായിരിക്കുമോ. ഏയ് പുള്ളിക്കാരന്റെ ശബ്ധം ഇങ്ങനല്ല. ദൈവമേ വെളുപ്പിന് കണ്ട സ്വപ്നം സത്യമാവുകയാണോ ? പല പ്രാവിശ്യം ആ നമ്പറിലേക്കു വിളിച്ചെങ്കിലും നമ്പർ ഓഫ് തന്നെ ആയിരുന്നു. ഓഫീസിലേക്ക് പോകേണ്ട സമയമായി ഞാൻ കുളിച്ചിട്ടു പോലുമില്ലായിരുന്നു. എന്തായാലും ഇനി വൈകിട്ട് നോകാം എന്ന് തീരുമാനിച്ചു ഞാൻ മറ്റുകാര്യങ്ങളിലേക്കു തിരിഞ്ഞു. ഓഫീസിലെത്തിയപ്പോൾ ലേറ്റ് ആയി . എന്തോ മനസ്സിലിപ്പോഴും അതാരാണെന്ന ചിന്ത മാത്രമായിരുന്നു. എന്റെ ക്യാബിനിൽ കയറി കമ്പ്യൂട്ടറിൽ എന്തൊക്കെയോ വെറുതെ ഇങ്ങനെ നോക്കി ഇരിക്കുകയായിരുന്നു ഞാൻ , പെട്ടെന്നാണ് എന്റെ അക്കൗണ്ട് മാനേജർ മരിയ ചേച്ചി അകത്തോട്ടു കയറി വന്നു.
“എന്താ കുഞ്ഞേ ഇന്ന് വൈകിയേ” ?
ചേച്ചിയുടെ ശബ്ദമാണ് എന്നെ പെട്ടെന്ന് ഉണർത്തിയത്
“ഏയ് ഒന്നുല്ല ചേച്ചി”… ഞാൻ ഇങ്ങനെ വെറുതെ. ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു
“അതല്ല, എന്തോ ഉണ്ട്. ഞാൻ കുഞ്ഞിനെ കാണാൻ തുടങ്ങിയിട്ടു ഒരുപാടു നാളായില്ലേ. കല്യാണത്തിന്റെ ടെൻഷൻ ആണോ ”
” ഏയ് അതൊന്നുമല്ല ചേച്ചി ” ഞാൻ വീണ്ടും ഒഴിഞ്ഞു മാറി
” ശരി , ബുദ്ധിമുട്ടാണെങ്കി വേണ്ട . പിന്നെ Salary കൊടുക്കാനുള്ള ഫണ്ട് withdraw ചെയ്യണം . ഈ ചെക്കോന്നു ഒപ്പിട്ടു താ ”
ഞാൻ അവരുടെ കൈയിൽ നിന്നും ചെക്ക് ബുക്ക് വാങ്ങി ഒപ്പിട്ടുകൊടുത്തു. ചെക്ബുക് തിരികെ വാങ്ങിയ ശേഷം അവർ എനെറെ മുഖത്തു തന്നെ നോക്കി നിന്നതല്ലാതെ പോയില്ല.
“ചേച്ചി പോണില്ലേ ”
” എന്നോട് പറയാൻ മോനെന്തിനാ ഇങ്ങനെ
💬 Comments
View all comments