Chapter Title : Avalude ravukal part 2
ഹാലോ ക്ഷമിക്കണം .. ഒന്നും തോന്നരുത്. മരിക്കാൻ തയ്യാറായ ആളെ പിന്തിരിപ്പിക്കാൻ വേണ്ടി വിളിച്ചതാണ് , ഒരു കാര്യം പറഞ്ഞിട്ട് ഞാൻ വച്ചേക്കാം. എന്റെ കാൾ കട്ട് ചെയ്ത ശേഷം വേറെ ആരെങ്കിലും ഒന്ന് വിളിക്കണം എന്നിട്ടു ഒരു അര മണിക്കൂര്‍ കഴിഞ്ഞിട്ട് താൻ മരിച്ചോ ”
” അതെന്തിനാ ” ഞാൻ ചോദിച്ചു
” അല്ല താൻ മരിച്ചു കഴിഞ്ഞാലേ പോലീസ് ആദ്യം തന്ടെ കാൾ ലിസ്റ്റ് ചെക്ക് ചെയ്യും , അപ്പൊ അവസാനം വന്ന കാൾ എന്റേതാണെന്നു മനസിലാകും. അവന്മാർ എന്നെ പോക്കും . പിന്നെ അതൊരു നമ്പർ മാറി വിളിച്ചതാണെന്നു അവരെ ബുധ്യമാക്കി വരുമ്പോളേക്കും , എൻ്റെ ഭാര്യ അവൾ എന്നെ ഇട്ടു പോകും .. പിന്നെ ചുരുങ്ങിയത് ഒരു ആറു മാസം എങ്കിലും ഞാൻ തന്നെ കുക്ക് ചെയ്തു കഴിക്കേണ്ടിവരും.. അങ്ങനെ അവളെ തിരിച്ചു കൊണ്ടുവരുമ്പോളേക്കും എന്റെ ആരോഗ്യം നശിക്കും , അങ്ങനെ ആശുപത്രി , മരുന്ന് … മാറി മാറി ഞാനും അങ്ങ് മരിക്കും ………………………………! “
” അതിനു ” ഞാൻ ചോദിച്ചു
” അല്ല താൻ മരിച്ച പോരെ ഞാനും മരിക്കണോ…. ഒന്ന് ആലോചിച്ചു നോക്കു എന്നിട്ടു മരിച്ചോ ”
വളരെ രസകരമായി അദ്ദേഹം സംസാരിച്ചിരുന്നു . സത്യത്തിൽ എന്നെ പിന്തിരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം , എനിക്കതു പിന്നെയാണ് മനസിലായത് . ആ കാൾ ഒരു സൗഹൃദമായി വളർന്നു
അദ്ദേഹത്തിന്റെ പേര് രാഘവൻ നായർ എന്നായിരുന്നു. ഒരു റിട്ടയേർഡ് അധ്യാപകൻ… എന്റെ അച്ഛന്റെ ഏകദേശ പ്രായം ഉണ്ട്
💬 Comments
View all comments