Chapter Title : അവളും ഞാനും 2 [S. R]
വിയർപ്പോഴുകേണ്ടിവന്നു. അതുകൊണ്ട് ഇന്ന് ടീ ബ്രേക്ക് ടൈമിൽ പോലും അമലിനോട് മിണ്ടാനുള്ള എന്റെ ആഗ്രഹം നടന്നില്ല. ഒടുവിൽ ലഞ്ച് ബ്രേക്ക് ടൈമിൽ ഞങ്ങൾ ഒരുമിച്ചിരുന്നു തന്നെ ഫുഡ് കഴിച്ചു.
അന്നേരം എനിക്കവനോട് ഈ കാര്യം എങ്ങനെ സൂചിപ്പിക്കണം എന്നറിയില്ലായിരുന്നു. എന്നാൽ ഞങ്ങൾ മിണ്ടാതിരുന്നില്ല ഇന്നത്തെ കിച്ചൺ ഡ്യൂട്ടിയെ കുറിച്ച് സംസാരിച്ചു ഫുഡ് കഴിച്ചോണ്ടിരുന്നു. ഇന്നൊരു ഫങ്ക്ഷന് വേണ്ടി 2000 പേർക്കുള്ള ഫുഡാണ് മോർണിംഗ് തൊട്ട് ഇതുവരെ ഉണ്ടാക്കികൊണ്ടിരുന്നത്.
അതിൽ നോർത്തിന്ത്യൻ, സൗത്തിന്ത്യൻ, ചൈനീസ് ഒക്കെ പെടും. ഫുഡ് കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചായിരുന്നു വാഷ് ബേസിനടുത്തേക്കു നീങ്ങിയത്, കൈയും വായും കഴുകി വാഷ് ബേസിനു തൊട്ടിപ്പുറത്തുള്ള ടേബിളിൽ നിന്നും ടിഷ്യൂ പേപ്പറും കുറച്ച് ജീരക മിഠായും എടുത്ത് ഞങ്ങൾ നേരെ റെസ്റ്റ് റൂമിലേക്ക് കടന്നു. ഹാർഡ് വർക്കായതു കൊണ്ട് തന്നെ ചെറുതായി നടുവേദന വരുന്ന പോലെ തോന്നി..
അതുകൊണ്ട് പതിയേ ബെഞ്ചിലായി ഒന്ന് നടു ചാരി കിടന്നു. എനിക്കു തൊട്ടപ്പുറത്തായി തന്നെ മറ്റൊരു ബെഞ്ചിൽ അവനും കിടന്നു. ഞങ്ങൾ തമ്മിലുള്ള മൗനം ബേദിച്ചു കൊണ്ട് അവൻ പതിയെ വീട്ടുകാര്യങ്ങൾ പറഞ്ഞു തുടങ്ങി "അമ്മയും പെങ്ങളും വിളിച്ചോണ്ടിരിക്കുകയാ.... ശ്യാമേട്ടാ... വീട്ടിലോട്ട് ചെല്ലാനായി..." ഞാൻ ചോദിച്ചു "എന്താടാ കാര്യം "
അമൽ :കല്യാണം തന്നെ കാര്യം അല്ലാതെന്താ...
ഞാൻ :ആരുടെ?
അമൽ :എന്റേത് തന്നെ.
ഞാൻ :എന്നിട്ട് എന്തു തീരുമാനിച്ചു നീ...
അമൽ :ഞാൻ ഇപ്പൊ വേണ്ടാന്നു പറഞ്ഞു ഒഴിഞ്ഞു മാറിക്കൊണ്ടിരിക്കുന്നു.
ഞാൻ :അതെന്താ അങ്ങനെ ഇനി ആരേലും നിന്റെ മനസ്സിൽ കണ്ടുവച്ചിട്ടുണ്ടോടാ...
അമൽ :അങ്ങനെയൊന്നും ഇല്ല. എങ്കിലും മനസ്സിൽ ഒരുപാട് സങ്കൽപ്പം ഉണ്ട്.
ഞാൻ :എന്താണത്?
അമൽ :അത് ഞാൻ പറയില്ല രഹസ്യമാ...
ഞാൻ :ഓ ആയിക്കോട്ടെ... ഞാൻ ചോദിക്കുന്നില്ലേ....
(അതിനൊരു ചിരിയായിരുന്നു അവന്റെ മറുപടി).
ഇപ്പോഴും ഞാൻ എന്റെ കാര്യം അവനോട് എങ്ങനെ പറയും എന്നാലോചിച്ചിരിക്കുമ്പോളായിരുന്നു എന്റെ വാവയുടെ കോൾ വന്നത്. ഞാൻ കോൾ അറ്റൻഡ് ചെയ്ത് അവളോടായി കുറച്ച് നേരം സംസാരിച്ചു കോൾ കട്ട് ചെയ്തു കഴിഞ്ഞപ്പോൾ അവൻ എന്നോടായി ചോദിച്ചു "ആരായിരുന്നു ഫോണിൽ?"
ഞാൻ പറഞ്ഞു
💬 Comments
View all comments