Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
തുടർന്നു. അതിന്റെ ഇടക്ക് മോളെ കളിപ്പിക്കുകയും കൊഞ്ചിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അവള് ആ താളത്തിനോക്കെ ഒത്തു തുള്ളുന്നും ഉണ്ട്.
കുറേ നേരം വർത്താനം പറഞ്ഞോണ്ട് ഇരുന്നപ്പോഴേക്കും മേരി അമ്മ ചായയും ആയി വന്നു, എല്ലാവരും ചയ കുടിച്ചു. സഖ്യ എഴുന്നേറ്റ് ഫ്രഷ് ആകൻ പോയി. അച്ഛൻ മോളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി. പിന്നെ ഞാനും അമ്മയും മാത്രം ആയി.
മോനെ അഭി.
എന്താ അമ്മെ
ചിഞ്ചു (സാറയെ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന പേര്) വിനെ ഓർത്ത് ഇപ്പോഴും സങ്കടമാണോ നിനക്ക്
ഈ ചോദ്യം ഞാൻ പ്രതീക്ഷച്ചിരുന്നു. മനസ്സിൽ വലിയ ഒരു ദുഃഖ സാഗരം ഒതുക്കി വെച്ച് മുഖത്ത് ഒരു പുഞ്ചിരി വരുത്തി ഞാൻ പറഞ്ഞു.
ഇല്ലമ്മെ
മ്മ്, മോൻ വിഷമിക്കണ്ട എല്ലാം ശെരി ആകും
എനിക്ക് വിഷമം ഉണ്ട് അമ്മെ പക്ഷേ ഇത് ഞാൻ അനുഭവിക്കേണ്ട താണ്. ഞാൻ അല്ലേ എല്ലാത്തിനും കാരണക്കാരൻ, ചിഞ്ഞുവിന് ഒരിക്കലും എന്നെ അംഗീകരിക്കാൻ സാധിച്ചിരുന്നില്ല.
മോൻ അതൊന്നും ആലോചിച്ച് ഇപ്പോഴും ഇങ്ങനെ വിഷമിക്കല്ലെ,കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല മോനെ. എല്ലാം നല്ലതിനാണെന്ന് വിശ്വസിക്ക്. ഓരോന്ന് ഓർത്ത് മനസും ജീവിതവും നശിപ്പിക്കരുത്. മണിക്കുട്ടി, അവൾ എന്നും നിൻ്റെ കൂടെത്തന്നെ ഉണ്ടാകും
മ്മ്.ഞാൻ ഒന്ന് മുളുക മാത്രം ചെയ്തു.
അമ്മയുടെ ആ വാക്കുകൾ എന്റെ മനസ്സിന് ഒരു ആശ്വാസം ആയിരുന്നു.
മേരി അമ്മ വീണ്ടും എഴുന്നേറ്റു പോയി, ഞാൻ ഒറ്റക്കായി, എന്നാലും അവിടെ തന്നെ ഇരുന്നു. എന്തൊക്കെയോ ആലോചിച്ച് സമയം പോയി.
പിന്നെ ഒരു 7 മണി ആയപ്പോ എല്ലാവരും വീണ്ടും ഒത്തുകൂടി രാത്രിയിലെ
💬 Comments
View all comments